ഡ്രീം ടീമുമായി ഫ്രാൻസെ ഫുട്​ബാൾ ലോകതാരങ്ങളെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക

പാരിസ്​: കോവിഡ്​ വില്ലനായതോടെ മികച്ച ഫുട്​ബാൾ താരങ്ങൾക്കുള്ള ബാലൺ ഡി ​ഒാറും ഫിഫ ബെസ്​റ്റും ഉൾപ്പെടെ പ്രമുഖ പുരസ്​കാരങ്ങളെല്ലാം ഇക്കുറി ഉപേക്ഷിച്ചു കഴിഞ്ഞു. ഇതോടെയാണ്​ പുതിയ പുരസ്​കാരവുമായി ബാലൺ ഡി ഒാറി​െൻറ ഉടമസ്​ഥരായ ​'ഫ്രാൻസെ ഫുട്​ബാൾ' രംഗത്തെത്തിയത്​. 1956നും 2018നുമിടയിലെ സ്വപ്​നടീമിനെ തിരഞ്ഞെടുക്കുക. ഒാരോ പൊസിഷനിലെയും 10 പേരുടെ നാമനിർദേശ പട്ടിക തയാറാക്കി നടക്കുന്ന വോ​െട്ടടുപ്പിലൂടെ സ്വപ്​ന ഇലവനെ പ്രഖ്യാപിക്കും. ഗോൾകീപ്പർ, ലെഫ്​റ്റ്​, റൈറ്റ്​, സെൻറർ ബാക്കുകളുടെ പൊസിഷനിലെ ചുരുക്കപ്പട്ടികയാണ്​ ആദ്യ ഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്​. മധ്യനിര ഒക്​ടോബർ 12നും ഫോർവേഡ്​ 19നും പുറത്തിറക്കും. ഡിസംബറിലാണ്​ ഡ്രീം ടീം പ്രഖ്യാപനം.

ഗോൾകീപ്പർ: ​േഗാർഡൻ ബാങ്ക്​സ്​, തോമസ്​ എൻകോനോ, ജിയാൻ ലൂയിജി ബുഫൺ, പീറ്റർ ഷ്​മൈകൽ, ​െഎകർ കസിയസ്​, എഡ്വിൻ വാർഡർസർ, സെപ്​ മായർ, ലെവ്​ യാഷിൻ, മാനുവൽ നോയർ, ഡിനോ സോഫ്​

റൈറ്റ്​ ബാക്ക്​: ഗ്വിസെപ്പെ ബർഗോമി, മാൻഫ്രെഡ്​ കാൾസ്​, കഫു, ഫിലിപ്​ ലാം, കാർലോസ്​ ആൽബർട്ടാേ, വിം സൂബിയർ, ഡൽമ സാ​േൻറാസ്​, ലിലിയൻ തുറാം, ​േക്ലാഡിയോ ജെൻറിൽ, ബെർടി വോഗ്​സ്​.

സെൻറർ ബാക്ക്​: ഫ്രാൻകോ ബറേസി, ബോബി മൂർ, ഫ്രാൻസ്​ ബെക്കൻ​േബാവർ, ഡാനി​േയൽ പാസറല്ല, ഫാബിയോ കന്നെവാരോ, മാത്യാസ്​ സാമർ, മാഴ്​സൽ ഡെസാലി, ​ഗാറ്റെനോ സിരീയ, റൊണാൾഡ്​ കൂമാൻ, സെർജി​േയാ ​റാമോസ്​.

ലെഫ്​റ്റ്​ ബാക്ക്​: ആന്ദ്രെ ബ്രെം, റൂഡ്​ ക്രോൾ, പോൾ ബ്രെറ്റ്​നർ, പൗളോ മാൾഡിനി, അ​േൻറാണിയോ കാബ്രിനി, മാഴ്​സലോ, ജിയാസി​േൻറാ ഫാചെറ്റി, നിൽട്ടൻ സാ​േൻറാസ്​, ജൂനിയർ, റോബർ​േട്ടാ കാർലോസ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.