ബ്രസീൽ ലീഗിൽ സുവാരസിന്റെ ടീം ഗോളടിച്ചതി​നു പിന്നാലെ മൈതാനത്ത് പട്ടാളമിറങ്ങി

ബ്രസീൽ ലീഗിലെ ഗ്രെമിയോക്കായി കനത്ത ഫോമിൽ തുടരുകയാണ് ഉറുഗ്വായ് താരം ലൂയി സുവാരസ്. അഞ്ചു കളികളിൽ ഇതുവരെ ഏഴു ഗോൾ താരം നേടിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ക്ലബ് അവനിദെക്കെതിരെ സഹതാരം ക്രിസ്റ്റൽദോ നേടിയ ഗോളിൽ അസിസ്റ്റ് നൽകിയതും സുവാരസായിരുന്നു.

എന്നാൽ, ഈ ഗോളിന്റെ പേരിൽ മൈതാനത്ത് പട്ടാളമിറങ്ങുന്നതിനും ബ്രസീൽ മൈതാനം സാക്ഷിയായി.

ക്രിസ്റ്റൽദോക്കും സുവാരസിനുമൊപ്പം ടീം ഗോൾ നേട്ടം ആഘോഷിക്കുമ്പോൾ മറുവശത്ത്, ഇത് അനുവദിച്ച റഫറിക്കെതിരെ എതിർ ടീമംഗങ്ങൾ കലാപക്കൊടിയുമായി എത്തിയതാണ് പ്രശ്നമായത്. തൊട്ടുമുമ്പ് ഒരു ഫൗൾ അനുവദിക്കാനാവശ്യപ്പെട്ട് ക്ലബ് അവനിദെ കളി നിർത്തിവെച്ച സമയത്തായിരുന്നു ചുളുവിൽ കിക്കെടുക്കുന്നതും ഗോളിന് കണക്കായി സുവാരസ് പന്ത് നീട്ടിനൽകുന്നതും.

ഗോൾ വീണതോടെ പ്രശ്നവുമായി അവനിദെ താരങ്ങൾ കൂട്ടമായി റഫറിക്കെതിരെ നീങ്ങിയതോടെ സുരക്ഷയൊരുക്കാൻ പട്ടാളം മൈതാനത്തിറങ്ങുകയായിരുന്നു. റഫറിക്ക് അടിപൊട്ടാതിരിക്കാൻ ചുറ്റും പട്ടാളം നിന്നതോടെയാണ് സ്ഥിതി ശാന്തമായത്.

കളിയിൽ ഗ്രെമിയോ എതിരില്ലാത്ത രണ്ടു ഗോളിന് ജയിച്ചു. 

Tags:    
News Summary - Soldiers rush onto pitch during Gremio game following Luis Suarez' antics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.