കൊച്ചി: ഐ ലീഗ് താരം സൗരവ് ഇനി ഐ.എസ്.എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്കായി കളിക്കും. സൗരവുമായി, വെളിപ്പെടുത്താത്ത തുകക്ക് മൾട്ടി കരാര്‍ ഒപ്പിട്ടതായി ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. ചര്‍ച്ചില്‍ ബ്രദേഴ്‌സ് എഫ്.സിയില്‍നിന്നാണ് പഞ്ചാബുകാരനായ യുവ വിങര്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
21കാരനായ താരം 2025 വരെ ക്ലബ്ബില്‍ തുടരും. റെയിന്‍ബോ എഫ്.സിയിലൂടെയാണ് സൗരവ് പ്രഫഷനല്‍ കരിയര്‍ തുടങ്ങുന്നത്. എ.ടി.കെയുടെ റിസര്‍വ് ടീമില്‍ ചെറിയ കാലം കളിച്ച ശേഷം 2020ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ ചേര്‍ന്നു. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനൊപ്പം പ്രതീക്ഷ പകരുന്ന പ്രകടനം നടത്തി. ഇക്കാലയളവില്‍ ക്ലബിനായി 14 മത്സരങ്ങള്‍ കളിച്ചു. മുന്‍നിരയില്‍ എവിടെയും കളിക്കാനുള്ള തുല്യ വൈദഗ്ധ്യത്തോടെ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സ്‌ട്രൈക്കിങ് നിരയുടെ പ്രധാന ഭാഗമായും വളര്‍ന്നു. കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്. കഴിഞ്ഞയാഴ്ച ബ്രൈസ് മിറാന്‍ഡയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിയിരുന്നു. സൗരവിന്‍റെ വരവ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ ഘടകത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.