പ്രീമിയർ ലീഗിൽ യുനൈറ്റഡിന് രണ്ടാം ജയം; സതാംപ്ടണെ തകർത്തു (1-0); കാസെമിറോക്ക് അരങ്ങേറ്റം

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് രണ്ടാം ജയം. ലീഗിലെ നാലാം മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിനാണ് സതാംപ്ടണെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്‍റെ 55ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്‍റെ വകയായിരുന്നു ഗോൾ. ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിക്കു ശേഷം കരുത്തരായ ലിവർപൂളിനെ കീഴടക്കിയാണ് യുനൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തിയത്. ഇതോടെ പട്ടികയിൽ ആറു പോയിന്‍റുമായി ടീം ഏഴാം സ്ഥാനത്തെത്തി.

റയൽ മാഡ്രിഡിൽനിന്ന് യുനൈറ്റഡിലെത്തിയ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. 80ാം മിനിറ്റിലാണ് താരത്തെ കളത്തിലിറക്കിയത്. ലിവർപൂളിനെതിരെ സൈഡ് ബെഞ്ചിലിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, നായകൻ ഹാരി മഗ്വയർ എന്നിവരെയും ബെഞ്ചിലിരുത്തിയാണ് പരിശീലകൻ ടെൻ ഹാഗ് ആദ്യ ഇലവനെ ഇറക്കിയത്.

68ാം മിനിറ്റിലാണ് റൊണാൾഡോ പകരക്കാരനായെത്തുന്നത്. ആന്റണി എലങ്കക്കും ക്രിസ്റ്റ്യൻ എറിക്സനും തുടക്കത്തിൽതന്നെ മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പിന്നാലെ സതാംപ്ടണും മത്സരത്തിലേക്ക് തിരിച്ചെത്തി. ഇരുമീടുകൾക്കും പലതവണ ഗോൾ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

Tags:    
News Summary - Southampton 0-1 Manchester United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.