അ​ൽ സ​ദ്ദി​ന്റെ ആ​ദ്യ ഗോ​ൾ നേ​ടി​യ അ​ക്രം അ​ഫി​ഫി​യു​ടെ ആ​ഹ്ലാ​ദം

സ്റ്റാ​ർ​സ് ലീ​ഗ്: അ​ൽ സ​ദ്ദി​ന് വി​ജ​യ​ത്തു​ട​ക്കം

ദോ​ഹ: ഖ​ത്ത​ർ എ​ക്സ്​​പോ സ്റ്റാ​ർ​സ് ലീ​ഗി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൈ​വി​ട്ട കി​രീ​ടം വീ​ണ്ടെ​ടു​ക്കാ​നു​ള്ള കു​തി​പ്പി​ന് തു​ട​ക്ക​മി​ട്ട് അ​ൽ സ​ദ്ദ്. അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉം ​സ​ലാ​ലി​നെ 3-1നാ​യി​രു​ന്നു അ​ൽ സ​ദ്ദ് വീ​ഴ്ത്തി​യ​ത്. ക​ളി​യു​ടെ അ​ഞ്ചാം മി​നി​റ്റി​ൽ അ​ക്രം അ​ഫി​ഫി​ലൂ​ടെ ഗോ​ൾ​വേ​ട്ട​ക്ക് തു​ട​ക്കം​കു​റി​ച്ച​വ​ർ​ക്കാ​യി ഗ്വി​യേ​ർ​മോ ടോ​റ​സ് (26ാം മി​നി​റ്റ്), യൂ​സു​ഫ് അ​ബ്ദു​റ​സാ​ഖ് (48) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു.

ഉം​സ​ലാ​ലി​നു​വേ​ണ്ടി ആ​ൻ​ഡി ഡി​ലോ​ർ​ട് (86ാം മി​നി​റ്റ്) ആ​ശ്വാ​സ ഗോ​ൾ നേ​ടി. ലീ​ഗി​ലെ ആ​ദ്യ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക് കൊ​ടി​യി​റ​ങ്ങി​യ​പ്പോ​ൾ അ​ൽ സ​ദ്ദ്, അ​ൽ വ​ക്റ, അ​ൽ ദു​ഹൈ​ൽ, അ​ൽ റ​യാ​ൻ ടീ​മു​ക​ളാ​ണ് വി​ജ​യ​ത്തോ​ടെ മൂ​ന്ന് പോ​യ​ന്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. 

Tags:    
News Summary - Stars League-victory begins to Al Sadd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.