തൃക്കരിപ്പൂർ: സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂരും പാലക്കാടും സെമിയിൽ കടന്നു. ലീഗ് റൗണ്ടിൽ നടന്ന അവസാന മത്സരത്തിൽ തൃശൂർ ഒന്നിനെതിരെ ആറുഗോളുകൾക്ക് (6-1) തിരുവനന്തപുരത്തെ തകർത്താണ് സെമി ബെർത്ത് ഉറപ്പിച്ചത്.
തൃശൂരിന്റെ മഹാദേവൻ രണ്ടും മുഹമ്മദ് ബേസിൽ, ആദിത്യ ഇഷാഖ് ബെന്നി, അലേഖ്, ആദിദേവ് ജയേഷ് എന്നിവർ ഒരോ ഗോളും നേടി. ആരോൺ റോഹൻ തിരുവനന്തപുരത്തിന്റെ ആശ്വാസ ഗോൾ നേടി. മറ്റൊരു മത്സരത്തിൽ പാലക്കാട് വയനാടിനെ തോൽപ്പിച്ചാണ് (4 - 1) സെമി ഉറപ്പിച്ചത്.
പാലക്കാടിന്റെ വേണ്ടി മുഹമ്മദ് ഷാസിൽ, ഷാരോൺ എന്നിവർ രണ്ടുവീതം സ്കോർ ചെയ്തു. വയനാടിന്റെ ഏക ഗോൾ അഭിനന്ദൻ നേടി. കളിയിലെ താരമായി പാലക്കാട് ജില്ലയുടെ മുഹമ്മദ് ഷാഹിനെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം ആദ്യ സെമിയിൽ മലപ്പുറം തൃശൂരിനെയും രണ്ടാമത്തെ സെമിയിൽ കാസർകോട് പാലക്കാടിനേയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.