ഫുട്ബാളിൽ പരിക്കേൽക്കുന്നത് സർവസാധാരണമാണ്. ഏറെക്കുറെ അവ ചെറിയ പരിക്കുകളായിരിക്കും. മാസങ്ങൾക്കുള്ളിൽ ഫിറ്റ്നസ് വീണ്ടെുടുത്ത് താരങ്ങൾ തിരിച്ചുവരികയും ചെയ്യും. എന്നാൽ, കളിക്കളത്തിൽ കൂട്ടിയിടിച്ച് കാലു തന്നെ നഷ്ടമായാലോ. അപൂർവമായി അങ്ങനെയും സംഭവിക്കും. ഗുരുതര പരിക്കേറ്റ് പിന്നീട് തിരിച്ചെത്താനാവാത്തവർ ഒരുപാടുണ്ട്.
ജർമനിയിലെ സ്െറ്റഫാൻ ശ്മീഡ് എന്ന താരം ഒരു പ്രാദേശിക മത്സരത്തിൽ ഗോളിയുമായി കൂട്ടിയിടിച്ചു. ഏറെ നാളെത്തെ ചികിത്സ കഴിഞ്ഞ് അയാൾ തിരിച്ചു വന്നത് ഒരു കാലുമായിട്ടായിരുന്നു. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പലരും അയാളുടെ തോളിൽ തട്ടി. എന്നാൽ, കാൽപന്തു കളിയോട് ഗുഡ്ൈബ പറയാൻ അയാൾ ഒരുക്കമായിരുന്നില്ല.
കഠിന പരിശ്രമത്തിൽ പന്തുകളിയെ സ്നേഹിച്ച് സ്റ്റെഫാൻ തിരിച്ചെത്തി. ഇന്ന് ജർമനിയുടെ ശാരീരിക വൈകല്യമുള്ളവരുടെ ടീമിെൻറ ക്യാപ്റ്റനാണ് സ്റ്റെഫാൻ. ഊന്നുവടിയുമായി അളന്നുമുറിച്ച കൃത്യമായ പാസുകളിൽ സ്റ്റെഫാൻ ഇപ്പോഴും കളം വാഴുകയാണ്.
മൂന്നു വർഷം മുൻപ് പ്രാദേശിക ലീഗിൽ സാർബ്രൂക്കനു കളിക്കുമ്പോഴായിരുന്നു ആ അപകടം. ഗോൾ നേടാനുള്ള ശ്രമത്തിൽ ഗോളിയും ആയി കൂട്ടി മുട്ടി വീഴുകയായിരുന്നു. ജീവൻ നില നിർത്താൻ പരിക്കേറ്റ കാൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വിധിക്കു മുന്നിൽ കീഴടങ്ങാൻ ഒരുക്കമല്ലാതിരുന്ന സ്റ്റെഫാന്‍ ഇപ്പോൾ കായിക ലോകം സല്യൂട്ട് നൽകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.