കൊച്ചി: സ്വന്തം തട്ടകത്തിൽ പോലും കാലിടറിവീണ് പോയന്റ് പട്ടികയിൽ പിറകിൽപോയ രണ്ട് മികച്ച ടീമുകളുടെ മുഖാമുഖം ഇന്ന് കൊച്ചി മൈതാനത്ത്. 10, 11 സ്ഥാനങ്ങളിലുള്ള കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദും തമ്മിലെ കളിയിൽ ആതിഥേയർക്ക് ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല.
മഞ്ഞപ്പട അവസാനം മുംബൈയോട് തോൽവി ചോദിച്ചുവാങ്ങിയപ്പോൾ കരുത്തരായ മോഹൻ ബഗാനോടായിരുന്നു ഹൈദരാബാദിന്റെ തോൽവി. ഹൈദരാബാദിനെതിരെ അവസാനം കളിച്ച നാലിൽ മൂന്നും ജയിച്ച ചരിത്രം ബ്ലാസ്റ്റേഴ്സിന് തുണയാകും. മറുവശത്ത്, സീസണിൽ ഒരു ജയവും ഒരു സമനിലയും കഴിഞ്ഞാൽ നാലും തോറ്റാണ് ഹൈദരാബാദ് എത്തുന്നത്.
നോഹ സദാഊയി, അഡ്രിയൻ ലൂണ എന്നിവരുടെ സാന്നിധ്യമാണ് കേരളത്തിന്റെ കരുത്ത്. എന്നാൽ, അർധാവസരങ്ങളിൽ പോലും ഗോൾവഴങ്ങുന്ന പ്രതിരോധപ്പിഴവുകൾ ടീമിനെ തുറിച്ചുനോക്കുന്നു. മുംബൈക്കെതിരെ ടീം നാലു ഗോളുകളാണ് വാങ്ങിക്കൂട്ടിയത്.അവസാന എവേ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് മുഹമ്മദൻസിനെ മുക്കിയ ഹൈദരാബാദിനെതിരെയും പ്രതിരോധം പാളിയാൽ കേരളത്തിന് കാര്യങ്ങൾ കൈവിട്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.