പിതാവാകാനൊരുങ്ങി ഛേത്രി; സോനം കൊതിച്ചപോലെ ഗോളടിച്ച് പ്രഖ്യാപനം

ഭുവനേശ്വർ: ഇന്റർകോൺടിനെന്റൽ കപ്പിൽ കഴിഞ്ഞ രാത്രി വനുവാതുവിനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഏക ഗോൾ നേടിയ ക്യാപ്റ്റൻ സുനിൽ ഛേത്രി നടത്തിയ ആഘോഷം കണ്ടപ്പഴേ ആരാധകർക്ക് സൂചന ലഭിച്ചിരുന്നു.

മത്സരശേഷം ഛേത്രിതന്നെ അക്കാര്യം വെളിപ്പെടുത്തി: ‘‘ഞാനും ഭാര്യയും ഞങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുകയാണ്. അത് ഇപ്രകാരം പ്രഖ്യാപിക്കണമെന്നാണ് അവൾ ആഗ്രഹിച്ചത്. ഗോൾ അവൾക്കും കുഞ്ഞിനും സമർപ്പിക്കുന്നു. എല്ലാം അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾക്ക് ലഭിച്ചുവെന്നാണ് വിശ്വാസം.’’

കളി ഗോൾരഹിതമായി സമനിലയിലേക്ക് നീങ്ങവേ 80ാം മിനിറ്റിലാണ് ഛേത്രി സ്കോർ ചെയ്തത്. ഉടൻ പന്തെടുത്ത് ജഴ്സിക്കകത്ത് വയറ്റിൽവെച്ച് ഗാലറിയിലേക്ക് നോക്കി ഭാര്യ സോനം ഭട്ടാചാര്യക്കുനേരെ ചുംബനങ്ങൾ പറത്തി. 38കാരനായ ഛേത്രി‍യുടെ 86ാം അന്താരാഷ്ട്ര ഗോളാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 2017 ഡിസംബറിലായിരുന്നു ഛേത്രിയും സോനവും തമ്മിലുള്ള വിവാഹം. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണ് ആഗസ്റ്റിൽ പിറക്കാനിരിക്കുന്നത്.

Tags:    
News Summary - Sunil Chhetri to become a FATHER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.