ഇന്ത്യൻ ഫുട്ബാൾ സൂപ്പർ സ്റ്റാർ സുനിൽ ഛേത്രിക്കും ഭാര്യ സോനം ഭട്ടാചാര്യക്കും ആൺകുഞ്ഞ് പിറന്നു. ബുധനാഴ്ച രാവിലെ 11ന് ബംഗളൂരുവിലെ നഴ്സിങ് ഹോമിൽ വെച്ചാണ് കുഞ്ഞ് പിറന്നതെന്നാണ് വിവരം.
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് സോനത്തിന്റെ കുടുംബവും ആശുപത്രി വൃത്തങ്ങളും അറിയിച്ചു. ജൂണിൽ നടന്ന ഇന്‍റർകോണ്ടിനെന്‍റൽ കപ്പ് മത്സരത്തിനിടെയാണ് ഭാര്യ ഗർഭിണിയാണെന്ന വിവരം താരം വെളിപ്പെടുത്തുന്നത്. ടീമിനായി വിജയഗോൾ നേടിയ ശേഷം പന്തിനെ ജഴ്‌സിക്കുള്ളിലാക്കിയ ഛേത്രി ഗാലറിയില്‍ കളികാണാനെത്തിയ സോനത്തിന് നേര്‍ക്ക് വിരല്‍ചൂണ്ടുകയായിരുന്നു. മത്സര ശേഷം നടന്ന അഭിമുഖത്തില്‍ താനും സോനവും കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി താരം വെളിപ്പെടുത്തി.
2017ലാണ് ഇരുവരും വിവാഹിതരാകുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരവും മാനേജറുമായിരുന്ന സുബ്രതാ ഭട്ടാചാര്യയുടെ മകളാണ് സോനം. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഛേത്രി ഫുട്‌ബാളില്‍നിന്ന് അവധിയെടുത്തിരുന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ 10 വരെ തായ്ലന്‍ഡിലെ ചിയാങ് മായില്‍ നടക്കുന്ന കിങ്‌സ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഛേത്രി കളിക്കുന്നില്ല. ഏഷ്യന്‍ ഗെയിംസിനായി താരം തിരിച്ചെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.