കോഴിക്കോട്: സൂപ്പർ കപ്പ് ഗ്രൂപ് എയിൽ ഇന്ന് മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ശ്രീനിധി ഡെക്കാനെയും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഐ.എസ്.എൽ റണ്ണേഴ്സായ ബംഗളൂരു എഫ്.സിയെയും നേരിടും.
കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിനിറങ്ങുമ്പോൾ ആദ്യ കളിയിൽ റൗണ്ട് ഗ്ലാസിനെ 3-1ന് തകർത്ത ആത്മവിശ്വാസമുണ്ട് ബ്ലാസ്റ്റേഴ്സിന്. ഐ.എസ്.എൽ റണ്ണേഴ്സായ ബംഗളൂരുവിനെ ആദ്യ മത്സരത്തിൽ സമനിലയിൽ പിടിച്ചത് ശ്രീനിധിയുടെ പ്രതീക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
ഇന്ന് 8.30ന് നടക്കുന്ന രണ്ടാം മത്സരത്തിലാണ് റൗണ്ട് ഗ്ലാസ് ബംഗളൂരുവിനെ നേരിടുക. ആദ്യ മത്സരം സമനിലയിലായതിന്റെ ക്ഷീണമുണ്ട് ബംഗളൂരുവിന്. എങ്കിലും റൗണ്ട് ഗ്ലാസുടച്ച് കരുത്ത് പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് സുനിൽ ഛേത്രിയും സംഘവും.
കാണികൾ പൊതുവെ കുറവാണെങ്കിലും ഇതുവരെ ഏറ്റവും കൂടുതൽ പേർ കളി കാണാനെത്തിയത് ബ്ലാസ്റ്റേഴ്സും റൗണ്ട് ഗ്ലാസും തമ്മിലുള്ള മത്സരത്തിലായിരുന്നു. 11,000ലേറെ പേരാണ് ബ്ലാസ്റ്റേഴ്സിന്റെ കളി കാണാനെത്തിയത്. അതിൽ കൂടുതൽ ഇന്നുണ്ടാവുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.