അർജന്റീനയെ എതിരാല്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് സ്വീഡൻ പ്രീ ക്വാർട്ടറിൽ

ഹാമിൽടൺ(ന്യൂസിലാൻഡ്): വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ എല്ലാം മത്സരങ്ങളും ജയിച്ച് സ്വീഡൻ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. അവസാന മത്സരത്തിൽ ഏകപക്ഷീയ രണ്ടുഗോളിന് അർജന്റീനയെ തകർത്താണ് നോക്കൗട്ട് റൗണ്ടിലെത്തിയത്. പ്രീ ക്വാർട്ടറിൽ അമേരിക്കയാണ് സ്വീഡന് എതിരാളി.

ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിൽ ഇറ്റലിയെ തകർത്ത് ദക്ഷിണാഫ്രിക്ക പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പ് എഫിൽ പനാമയെ മൂന്നിനെതിരെ ആറു ഗോളിന് തകർത്ത് ഗ്രൂപ് ചാമ്പ്യൻമാരായി ഫ്രാൻസും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.

ജമൈക്ക ബ്രസീൽ മത്സരം ഗോൾ രഹിത സമനില പാലിച്ചതോടെ ബ്രസീലിനെ പിന്തള്ളി ജമൈക്ക പ്രീ ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ ദക്ഷിണാഫ്രിക്ക നെതർലാൻഡിനെ നേരിടും. വ്യാഴാഴ്ച നടക്കുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങൾ പൂർത്തിയായാൽ പ്രീ ക്വാർട്ടറിന്റെ സമ്പൂർണ ചിത്രം വ്യക്തമാകും. 

Tags:    
News Summary - Sweden beat Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.