പനാജി: പട്ടികയിലെ മുമ്പന്മാരെ അനായാസം വീഴ്ത്തി പോയന്റ് പട്ടികയിൽ മുന്നിലേക്ക് ഓടിക്കയറിയ ശേഷം സമനില ശാപത്തോട് പിന്നെയും മല്ലിടുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്നു ജയിക്കണം. കരുത്തരായ ഹൈദരാബാദുമായാണ് ഐ.എസ്.എല്ലിലെ ആവേശപ്പോരിൽ ബ്ലാസ്റ്റേഴ്സിന് മുഖാമുഖം. ജയിച്ചാൽ ആദ്യ നാലിലെത്താമെന്നതാണ് കേരള ടീമിന്റെ സ്വപ്നമെങ്കിൽ ഇനിയും വിട്ടുകിട്ടാത്ത ഒന്നാം സ്ഥാനമാണ് നിലവിൽ രണ്ടാമതുള്ള ഹൈദരാബാദിന്റെ വലിയ മോഹം. രണ്ടു ടീമിനും ജയത്തിൽ കുറഞ്ഞതൊന്നും മനസ്സിലില്ലെന്നതിനാൽ പോരാട്ടം തീപാറും.
ഒരു തോൽവി മാത്രമാണ് സീസണിൽ കേരളം ഇതുവരെ വഴങ്ങിയത്. പിന്നീട് എട്ടു കളികളിൽ തോറ്റിട്ടില്ല. ഏറ്റവുമൊടുവിൽ എഫ്.സി ഗോവക്കെതിരെ 2-2ന് സമനില വഴങ്ങേണ്ടിവന്നു. ഹൈദരാബാദും അവസാന എട്ടു കളികളിൽ അപരാജിതരാണ്. ബ്ലാസ്റ്റേഴ്സിന് അഡ്രിയൻ ലൂനയെ പോലെ ഹൈദരാബാദിന് ഏതുനിമിഷവും ലക്ഷ്യം കാണാൻ കരുത്തുള്ള ബർതലോമിയോ ഒഗ്ബെച്ചേയിലാണ് പ്രതീക്ഷ.
ഐ.എസ്.എൽ ചരിത്രത്തിൽ ഒഗ്ബെച്ചേ ഇതുവരെ കുറിച്ചത് 44 ഗോളുകൾ. റെക്കോഡ് സ്വന്തം പേരിലുള്ള ഫെറാൻ കൊറോമിനാസിനെ കടക്കാൻ നാലു ഗോൾ കുറവ്. ഈ സീസണിൽ ഹൈദരാബാദിനായി കുറിച്ചത് ഒമ്പതു ഗോളുകൾ- സീസൺ ടോപ് സ്കോററും മറ്റാരുമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.