കൊൽക്കത്ത: ബയോബബ്ൾ എന്ന ചങ്ങലപ്പൂട്ടിൽ വീർപ്പുമുട്ടിയ, നാലു മാസത്തെ തടവുകാലം അവസാനിപ്പിച്ച് ഗോകുലം കേരള ക്യാമ്പിൽ ഞായറാഴ്ച സ്വാതന്ത്ര്യദിനമായിരുന്നു. കോവിഡ് പ്രോട്ടോകോളിെൻറ നിയന്ത്രണങ്ങളിൽ ഇഷ്ടങ്ങളെല്ലാം മാറ്റിവെച്ചും, പ്രിയപ്പെട്ടതിനോട് നോ പറഞ്ഞും അവർ കാത്തിരുന്നത് ഈയൊരു ദിനത്തിനായിരുന്നു.
ഐ ലീഗ് കിരീടനേട്ടത്തിെൻറ ശനിയാഴ്ച രാത്രിയെ നിലക്കാത്ത ആഘോഷങ്ങൾകൊണ്ട് അവർ പകലാക്കിമാറ്റി. നേരംപുലരും വരെ നീണ്ട ആഘോഷത്തിനൊടുവിൽ കുഞ്ഞുറക്കം മാത്രം. ഞായറാഴ്ച പുലർന്നത് വിലക്കുകളില്ലാത്ത സ്വാതന്ത്ര്യപ്പുലരിയിലേക്കായിരുന്നു. നാലുമാസത്തിനു ശേഷം അവർ കൊൽക്കത്ത നഗരം കണ്ടു.
നീന്തൽക്കുളത്തിലിറങ്ങി മതിയാവോളം നീന്തിത്തുടിച്ചു, നഗരത്തിലിറങ്ങി ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ കഴിച്ചു. ചാമ്പ്യൻമാരായി നാട്ടിലേക്ക് മടങ്ങുേമ്പാൾ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്കായി സമ്മാനങ്ങൾ വാങ്ങിക്കൂട്ടി. മുൻ സീസണുകളിൽ കിരീടം നേടുന്ന ടീമിനെക്കാൾ, ഏറെ ആത്മസമർപ്പണം നടത്തിയാണ് കോവിഡ് കാലത്തെ ഐ ലീഗിൽ ഗോകുലം കപ്പിൽ തൊട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.