ബ്യൂനസ് ഐറിസ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മാറഡോണയുട മൃതദേഹത്തിനരികെ നിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി പകര്‍ത്തിയ ശ്മശാനം ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രസിഡൻഷ്യൽ പാലസിൽ എത്തിക്കുന്നതിന് മുൻപാണ് ഇയാൾ സെൽഫിയെടുത്തത്.
മൂടി തുറന്നുവെച്ച ശവപ്പെട്ടിക്കരികൽ നിന്നെടുത്ത ഫോട്ടോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയിൽ മൃതദഹേത്തിന് സമീപം വിജയചിഹ്നത്തിൽ തള്ളവിരൽ ഉയർത്തിപ്പിടിച്ചിരിക്കുകയാണ് ജീവനക്കാരൻ.
ശ്മശാനം ജീവനക്കാരന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മാറഡോണയുടെ അഭിഭാഷകനും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തന്‍റെ സുഹൃത്തിനുവേണ്ടി ജീവനക്കാരനെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന് അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.