മത്സരത്തിനിടെ ഫുട്ബാള്‍ താരം മിന്നലേറ്റ് മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഫുട്ബാള്‍ മത്സരത്തിനിടെ താരം മിന്നലേറ്റ് മരിച്ചു. 35കാരനായ സെപ്റ്റെയ്ൻ രഹർജയാണ് മരിച്ചത്. തെക്കൻ ജാവയിലെ ബാന്ദൂങ്ങിലുള്ള സിലിവാങ്കി സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഭവം. ബാന്ദുങ് എഫ്.സിയും എഫ്.ബി.ഐ സുബാങ്ങും തമ്മില്‍ നടന്ന മത്സരത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.20നായിരുന്നു സംഭവം.

എഫ്.ബി.ഐ സുബാങ്ങിന്റെ പ്രതിരോധ നിരയില്‍ കളിക്കുകയായിരുന്ന താരത്തിന്‍റെ ദേഹത്ത് നേരിട്ട് മിന്നലേല്‍ക്കുകയായിരുന്നു. ഇതോടെ ഗ്രൗണ്ടിൽ വീണ താരത്തിനടുത്തേക്ക് സഹതാരങ്ങള്‍ ഓടിയെത്തി. ഈ സമയത്ത് ശ്വാസമെടുക്കുന്നുണ്ടായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താരം മിന്നലേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കഴിഞ്ഞ നവംബറിലും ഇന്തോനേഷ്യയില്‍ ഫുട്ബാള്‍ താരത്തിന് മത്സരത്തിനിടെ മിന്നലേറ്റിരുന്നു. അണ്ടര്‍ 13 ടൂർണമെന്റിനിടെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ച താരം പരിക്കു​കളോടെ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രസീലിലും 21കാരനായ ഫുട്ബാളർ മത്സരത്തിനിടെ ഇടിമിന്നേലേറ്റ് മരിച്ചിരുന്നു. 

Tags:    
News Summary - The football player was struck by lightning and died during the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.