ബാറിൽ ടിപ്പ് നൽകിയത് ഒമ്പത് ലക്ഷം; പ്രിമിയർ ലീഗ് സ്ഥാനക്കയറ്റം ആഘോഷമാക്കി ബേൺലി ഗോളി ചെയ്തത്...

രണ്ടാം ഡിവിഷനിൽനിന്ന് പ്രിമിയർ ലീഗിലെത്തിയ ബേൺലി ടീമി​ന്റെ വിജയം ആഘോഷിച്ച് ​ഗോൾകീപർ ചെയ്ത ‘വീരകൃത്യങ്ങൾ’ കേട്ട് ഞെട്ടിത്തരിച്ചുനിൽക്കുകയാണ് ഇംഗ്ലീഷ് ആരാധകർ. സുഹൃത്തുക്കൾക്കൊപ്പം ജർമൻ നഗരമായ മ്യൂണികിലെ കാസിനോയിലെത്തിയ ഗോളി അരിജനെറ്റ് മ്യൂറിച് ലക്ഷങ്ങൾ വില വരുന്ന മദ്യം വാങ്ങി എല്ലാവരെയും സൽക്കരിച്ചതിനൊപ്പം മുഴുവൻ ജീവനക്കാർക്കും വൻതുക ടിപ് നൽകുകയും ചെയ്തു. ഒരു വെയ്ട്രസിന് മാത്രം 10,000 യൂറോയാണ് മ്യൂറിക് വക ലഭിച്ചത്.

ഇത്രയും തുക ലഭിച്ച 25കാരി ഇതേ കുറിച്ച് ജർമൻ പത്രത്തോടായി എല്ലാം തുറന്നുപറഞ്ഞതോടെയാണ് വാർത്ത പുറംലോകത്തെത്തിയത്. 36,000 യൂറോയാണ് ഒറ്റ ദിവസത്തെ ആഘോഷത്തിനായി മ്യൂറിച് ചെലവിട്ടത്. ലഭ്യമായ എല്ലാതരം മദ്യങ്ങളും വാങ്ങി വിതരണം ചെയ്ത താരം ഒടുവിൽ എല്ലാ ജീവനക്കാരെയും വിളിച്ചുവരുത്തി ടിപ് നൽകുകയും ചെയ്തു. ഇത്രയും വലിയ തുക ലഭിച്ച ജീവനക്കാരി ഒരു പങ്ക് ജീവനക്കാർക്കിടയിൽ വീതിച്ചുനൽകി. 

Tags:    
News Summary - The madness of Burnley goalkeeper Muric: He leaves a tip of 10,000 euros to a waitress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.