മുൻനിരക്കാരുടെ അങ്കം ഒപ്പത്തിനൊപ്പം; മുംബൈ സിറ്റി-ഹൈദരാബാദ് പോരാട്ടം സമനിലയിൽ (1-1)

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻനിരക്കാരുടെ അങ്കത്തിൽ ആർക്കും ജയമില്ല. ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിയും രണ്ടാമതുള്ള ഹൈദരാബാദ് എഫ്.സിയും ഓരോ ഗോൾ പങ്കിട്ടാണ് പോയന്റും പങ്കുവെച്ചത്.

23ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജോർഹെ പെരേര ഡയസ് മുംബൈയെ മുന്നിലെത്തിച്ചപ്പോൾ 65ാം മിനിറ്റിൽ ഹിതേഷ് ശർമയാണ് ഹൈദരാബാദിന് സമനില സമ്മാനിച്ചത്. മുംബൈക്ക് 17 മത്സരങ്ങളിൽ 43ഉം ഹൈദരാബാദിന് 16 കളികളിൽ 36ഉം പോയന്റാണുള്ളത്.

പോയന്റ് പട്ടികയിൽ താഴെത്തട്ടിലുള്ളവരുടെ പോരിൽ ജാംഷഡ്പുർ എഫ്.സി 2-0ത്തിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോൽപിച്ചു. ഋത്വിക് ദാസ് (39), ഡാനിയൽ ചിമ ചുക്‍വു (57) എന്നിവരാണ് സ്കോർ ചെയ്തത്. 17 മത്സരങ്ങളിൽ ജാംഷഡ്പുരിന് 12ഉം നോർത്ത് ഈസ്റ്റിന് നാലും പോയന്റാണുള്ളത്.

Tags:    
News Summary - The Mumbai City-Hyderabad match draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.