ഏ​ഷ്യ​ൻ ക​പ്പി​ലും ഓ​ഫ് സൈ​ഡ് പി​ഴ​ക്കി​ല്ല

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ലൂ​ടെ ഖ​ത്ത​റി​ൽ വി​ജ​യ​ക​ര​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ഓ​ഫ്​​സൈ​ഡ് സാ​​​ങ്കേ​തി​ക വി​ദ്യ ഏ​ഷ്യ​ൻ ക​പ്പി​ലും ക​ളം​വാ​ഴാ​ൻ ഒ​രു​ങ്ങു​ന്നു. ജ​നു​വ​രി 12ന് ​ഖ​ത്ത​റി​ൽ കി​ക്കോ​ഫ് കു​റി​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലൂ​ടെ വ​ൻ​ക​ര​യു​ടെ മേ​ള​യി​ലും സെ​മി ഓ​ഫ്സൈ​ഡ് ടെ​ക്നോ​ള​ജി അ​ര​ങ്ങേ​റു​മെ​ന്ന് എ.​എ​ഫ്.​സി അ​റി​യി​ച്ചു.

ഇ​താ​ദ്യ​മാ​യാ​ണ് ഏ​ഷ്യ​ൻ ഫു​ട്ബാ​ളി​ൽ സെ​മി ഓ​ട്ടോ​മേ​റ്റ​ഡ് ഓ​ഫ്സൈ​ഡ് സാ​​ങ്കേ​തി​ക വി​ദ്യ​യെ​ത്തു​ന്ന​ത്. ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലെ മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളി​ലും റ​ഫ​റി​മാ​ർ​ക്ക് നി​ർ​ണാ​യ​ക തീ​രു​മാ​ന​ത്തി​ന് തു​ണ​യാ​കാ​ൻ എ​സ്.​എ.​ഒ.​ടി​യു​ടെ അ​ര​ങ്ങേ​റ്റം തു​ണ​യാ​വും.


ഫി​ഫ ത​ല​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ഓ​ഫ്സൈ​ഡ് സാ​​ങ്കേ​തി​ക​വി​ദ്യ ആ​ദ്യ​മാ​യാ​ണ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ത​ല​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്. 2019ലെ ​യു.​എ.​ഇ ഏ​ഷ്യ​ൻ ക​പ്പി​ന്റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി വി.​എ.​ആ​ർ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ​ത്.

​സെ​മി ​ഓ​ട്ടോ​മേ​റ്റ​ഡ് സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഏ​ഷ്യ​ൻ മാ​ച്ച് റ​ഫ​റി​യി​ങ്ങും മാ​റു​ക​യാ​ണെ​ന്ന് എ.​എ​ഫ്.​സി പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഇ​ബ്രാ​ഹിം അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. 


12 കാ​മ​റ​ക​ൾ; 29 പോ​യ​ന്റു​ക​ൾ

ഒ​രു മ​ത്സ​രം ന​ട​ക്കു​മ്പോ​ൾ ഗാ​ല​റി​യി​ൽ സ്ഥാ​പി​ച്ച 12 കാ​മ​റ​ക​ൾ വ​ഴി​യാ​ണ് ഓ​​ഫ്സൈ​ഡ് സാ​​ങ്കേ​തി​ക​വി​ദ്യ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗ്രൗ​ണ്ടി​ലേ​ക്ക് തു​റ​ന്നു​വെ​ക്കു​ന്ന കാ​മ​റ​ക്ക​ണ്ണു​ക​ൾ ക​ളി​ക്കാ​രു​ടെ ശ​രീ​ര​ത്തി​ലെ 29 പോ​യ​ന്‍റു​ക​ൾ ട്രാ​ക് ചെ​യ്യും. പ​ന്തി​ന്റെ​യും ക​ളി​ക്കാ​രു​ടെ​യും നീ​ക്ക​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി ഈ ​കാ​മ​റ​ക​ൾ നി​രീ​ക്ഷി​ക്കും. പ​ന്തി​നു​ള്ളി​ല്‍ സെ​ന്‍സ​റു​മു​ണ്ടാ​കും. ക​ളി​ക്കാ​ര​ന്‍ പ​ന്തി​ല്‍ തൊ​ടു​ന്ന​ത് കൃ​ത്യ​മാ​യി അ​റി​യാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.

നി​ർ​മി​ത ബു​ദ്ധി​യി​ലൂ​ടെ ഡേ​റ്റ​ക​ൾ വി​ശ​ക​ല​നം​ചെ​യ്ത് ഞൊ​ടി​യി​ട​വേ​ഗ​ത്തി​ൽ ‘വി.​എ.​ആ​ർ’ ടീ​മി​ലേ​ക്ക് കൈ​മാ​റും. ഓ​ഫ്സൈ​ഡ് ലൈ​നി​ന​പ്പു​റം ക​ളി​ക്കാ​ര​ൻ പ​ന്തി​ൽ സ്പ​ർ​ശി​ച്ചാ​ൽ ഉ​ട​ൻ വി.​എ.​ആ​ർ മു​റി​യി​ലേ​ക്കും സ​ന്ദേ​ശ​മെ​ത്തും. ഇ​ത​നു​സ​രി​ച്ച്, ‘വാ​ർ’ മു​റി​യി​ൽ നി​ന്നും ഫീ​ൽ​ഡ് റ​ഫ​റി​യി​ലേ​ക്ക് വി​വ​രം കൈ​മാ​റു​ക​യും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്യും.

സ്റ്റേ​ഡി​യ​ത്തി​ലെ ബി​ഗ് സ്ക്രീ​നി​ൽ ത്രീ​ഡി ആ​നി​മേ​ഷ​നി​ലൂ​ടെ ദൃ​ശ്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. ക​ളി​യു​ടെ നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ളു​ടെ ദൃ​ശ്യം കാ​ണി​ക​ൾ​ക്ക് മ​ന​സ്സി​ലാ​ക്കാ​നു​ള്ള വ​ഴി​കൂ​ടി​യാ​ണി​ത്. ഫു​ട്ബാ​ളി​ല്‍ റ​ഫ​റി​മാ​ര്‍ക്ക് എ​ന്നും ത​ല​വേ​ദ​ന​യാ​കു​ന്ന ഓ​ഫ്സൈ​ഡി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കൂ​ടി​യാ​ണ് സെ​മി ഓ​ട്ടോ​മേ​റ്റ​ഡ് ഓ​ഫ്സൈ​ഡ് സാ​​ങ്കേ​തി​ക​വി​ദ്യ.

Tags:    
News Summary - The off side technology won't make a mistake in the Asian Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.