ദോഹ: ഖത്തർ ലോകകപ്പിനെ വരവേറ്റുകൊണ്ട് ആരാധകർക്ക് പാടിത്തിമിർക്കാൻ ഔദ്യോഗിക ഗാനമെത്തി. ഫുട്ബാളിന്റെ ദൃശ്യഭംഗിയും സംഗീതത്തിന്റെറ ദ്രുതതാളവുമായി ആരാധകരെ പിടിച്ചിരുത്തുന്ന വരികളും സംഗീതവുമായാണ് 'ഹയ്യാ ഹയ്യാ..' എന്നു തുടങ്ങുന്ന ഔദ്യോഗിക ഗാനം അവതരിപ്പിക്കുന്നത്.
അമേരിക്കൻ ഗായകൻ ട്രിനിഡാഡ് കർഡോണ, ആഫ്രോബീറ്റ്സ് ഐകൺ ഡേവിഡോ, ഖത്തരി ഗായിക ഐഷ എന്നിവരാണ് ഗാനമാലപിച്ചത്. അറേബ്യൻ മരുഭൂമിയുടെ പശ്ചാത്തലത്തിൽ 'ഹയ്യാ.. ഹയ്യാ.. ' എന്ന വാക്കുകൾ പ്രദർശിപ്പിച്ചാണ് 3.35 മിനിറ്റ് ദൈർഘ്യമുള്ള ഗാനവീഡിയോ ആരംഭിക്കുന്നത്.
വിഡിയോയയിൽ ആദ്യമെത്തുന്നത് കാൽപന്ത് ആരാധകരെ കണ്ണീരിലാഴ്ത്തി ഒരു വർഷം മുമ്പ് വിടപറഞ്ഞ അർജൻറീനിയൻ ഇതിഹാസം ഡീഗോ മറഡോണയാണ്. അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നീ ലോകത്തിന്റെ മൂന്ന് ഭാഗങ്ങളിൽ നിന്നുള്ള ഗായകരുടെയും ശബ്ദത്തിൽ ഔദ്യോഗികഗാനം പുറത്തുവരുമ്പോൾ സംഗീതവും ഫുട്ബാളും ലോകത്തെ ഒന്നിപ്പിക്കുന്നതിന്റെ പ്രതീകമാവുന്നുവെന്ന് ഫിഫ കൊമേഴ്സഷ്യ ഓഫിസർ കേ മഡാറ്റി പറഞ്ഞു.
ഫിഫ യൂട്യൂബ് ചാനൽ, ടിക്ടോക് ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ച ഗാനം മിനിറ്റുകൾക്കകം തന്നെ ആരാധക ലോകവും ഏറ്റെടുത്തു. വെള്ളിയാഴ്ച രാത്രി ദോഹയിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിൽ കർഡോണ, ഡേവിഡോ, ഐഷ എന്നിവർ തത്സമയം ഗാനം അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.