അബിദ്ജാൻ (ഐവറി കോസ്റ്റ്): കറുത്ത വൻകരയുടെ കളിയഴകും കരുത്തും മുഖാമുഖം നിൽക്കുന്ന അവസാന എട്ടിലെ അങ്കങ്ങൾക്ക് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ സെനഗാളും ലോകകപ്പ് സെമിഫൈനലിസ്റ്റ് മൊറോക്കോയുമടക്കം വമ്പന്മാർ മടങ്ങിയിട്ടും മൂർച്ച കൂടിവരുന്ന ആവേശപ്പോരാട്ടങ്ങൾക്കാണ് ഐവറി കോസ്റ്റിലെ കളിമുറ്റങ്ങൾ സാക്ഷിയാകുക. കിരീട ഫേവറിറ്റുകളായ നൈജീരിയയും അംഗോളയും തമ്മിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ്. ഒന്നുമല്ലാത്തിടത്തുനിന്ന്‍ വൻഅട്ടിമറികളുമായി ക്വാർട്ടറോളം എത്തിയ അംഗോള ഇവിടെയും അദ്ഭുതം കുറിക്കുമോയെന്നാണ് ആഫ്രിക്ക ഉറ്റുനോക്കുന്നത്. ജസിന്തോ ദല, ഗിൽബെർട്ടോ, മാബുലുലു തുടങ്ങിയവരാണ് അംഗോളയുടെ ആക്രമണനിരയെ നയിക്കുന്നത്. ഒരിക്കൽപോലും നേരിട്ട് ജയിക്കാതെ ക്വാർട്ടർവരെയെത്തിയ ഡി.ആർ കോംഗോയും ഗിനിയയും തമ്മിലെ രണ്ടാം ക്വാർട്ടറും ഇന്ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.