സാവോപോളോ: തെക്കനമേരിക്കൻ മേഖല ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച പുലർച്ചെ കിക്കോഫ്. 2022 മാർച്ചുവരെ നീണ്ടുനിൽക്കുന്ന 18 റൗണ്ട് മത്സരങ്ങളുടെ പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് ആദ്യ ഘട്ട മത്സരങ്ങൾ. പരഗ്വേ പെറുവിനെയും (പുലർച്ചെ നാലു മണി), ഉറുഗ്വായ് ചിലിയെയും (4.15am), അർജൻറീന - എക്വഡോറിനെയും (5.40 am) നേരിടും.
ബ്രസീൽ-ബൊളിവിയ, കൊളംബിയ- വെനിസ്വേല മത്സരങ്ങൾ ശനിയാഴ്ച പുലർച്ചെയാണ്. രണ്ടാം റൗണ്ട് അടുത്തയാഴ്ചയും നടക്കും. ക്ലബ് ഫുട്ബാളിെൻറ തിരക്കിനിടയിൽ സൂപ്പർ താരങ്ങളെല്ലാം കഴിഞ്ഞ ദിവസം തന്നെ ടീമുകൾക്കൊപ്പം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും, കാണികൾക്ക് വിലക്കേർപ്പെടുത്തിയുമാണ് കളി.
33കാരനായ ലയണൽ മെസ്സിയുടെ അഞ്ചാം ലോകകപ്പ് പോരാട്ടങ്ങളിലേക്കാണ് കിക്കോഫ് കുറിക്കുന്നത്. രണ്ടുവർഷത്തിനു ശേഷം നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. 2022 ഡിസംബറിൽ നവംബറിൽ പന്തുരുളുേമ്പാഴേക്കും മെസ്സിക്ക് പ്രായം 35 ആവും.
കഴിഞ്ഞ കോപ അമേരിക്ക ലുസേഴ്സ് ഫൈനലിലെ റെഡ്കാർഡുമായി ബന്ധപ്പെട്ട ഒരു മത്സരത്തിൽ വിലക്കുണ്ടായിരുന്നെങ്കിലും, ഒരു വർഷം കഴിഞ്ഞതിനാൽ ശിക്ഷ നിലനിൽക്കില്ല. ലയണൽ സ്കളോണിയുടെ ടീമിൽ ആക്രമണം മെസ്സിയുടെ ചുമതലതന്നെയായിരുന്നു. സെർജിയോ അഗ്യുറോ, മാർകസ് റോഹോ എന്നിവർ പരിക്കു കാരണം ടീമിലില്ല. എയ്ഞ്ചൽ ഡി കൊറിയ, എറിക് ലമേല എന്നിവരെ പരിഗണിച്ചില്ല. ഇൻറർ മിലാെൻറ ലതുറോ മാർടിനസ്, സെവിയ്യയുടെ ലൂകാസ് ഒകാേമ്പാ എന്നിവരാവും മുന്നേറ്റത്തിൽ മെസ്സിയുടെ സഹായികൾ.
ഉറുഗ്വായ് -ചിലി മത്സരമാണ് തുല്യശക്തികളുടെ പോരാട്ടമാവുന്നത്. എഡിൻസൺ കവാനിക്ക് ഉറുഗ്വായ് ടീമിൽ ഇടമില്ല. ലൂയി സുവാരസ്, മാക്സി ഗോമസ്, ഡീഗോ ഗോഡിൻ, ക്രിസ്റ്റ്യൻ സ്റ്റുവാനി തുടങ്ങിയ സീനിയർ താരങ്ങളുടെ സാന്നിധ്യമുണ്ട്. േക്ലാഡിയോ ബ്രാവോ, അലക്സിസ് സാഞ്ചസ് എന്നിവരുടെ ചിലിയും പരിചയസമ്പന്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.