ലോകത്തെ ഏറ്റവും സുന്ദരിയായ ഫുട്ബാൾ താരമായി വിശേഷിപ്പിക്കപ്പെടുന്നയാളാണ് ക്രൊയേഷ്യൻ വനിത ഫുട്ബാൾ ടീം അംഗം അന മാർകോവിച്ച്. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും തന്റെ നാട്ടുകാരൻ കൂടിയായ ലൂക മോഡ്രിച്ചിനെയും ഏറെ ഇഷ്ടപ്പെടുന്ന താരത്തിന്റെ അഭിപ്രായപ്രകടനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്.
2023ലെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബാലൻ ദ്യോർ പുരസ്കാരം അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സ്വന്തമാക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ട്വിറ്ററിൽ ഒരു ആരാധകനുള്ള മറുപടിയിലാണ് ക്രൊയേഷ്യൻ ദേശീയ ടീമിലും സ്വിസ് വിമൺ സൂപർ ലീഗിലെ ഗ്രാസ്ഹോപ്പർ ക്ലബിലും അംഗമായ അന ഇക്കാര്യം പറഞ്ഞത്. വനിതകളിൽ സ്പെയിനിന്റെ ബാഴ്സലോണ താരം അലക്സിയ പുട്ടേയസ് മൂന്നാമതും പുരസ്കാരം നേടുമെന്നും ഇവർ പറയുന്നു.
ഏഴ് തവണ ബാലൻ ദ്യോർ പുരസ്കാരം നേടിയ ലയണൽ മെസ്സിക്ക് അർജന്റീന ഇത്തവണ ലോകകപ്പ് കൂടി സ്വന്തമാക്കിയതോടെ സാധ്യത വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 30 അംഗ സാധ്യത പട്ടികയിൽ പോലും താരത്തിന് ഇടമുണ്ടായിരുന്നില്ല. ലോകകപ്പിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി മികച്ച താരത്തിനുള്ള ഗോൾഡൻ ബാൾ പുരസ്കാരവും മെസ്സി സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.