മലപ്പുറം: കൊൽക്കത്ത ലീഗിൽ മാറ്റുരക്കുന്ന ആര്യന് എഫ്.സിയുടെ േജഴ്സിയിൽ മലപ്പുറത്തുനിന്ന് മൂന്ന് താരങ്ങൾ. മലപ്പുറം വലിയങ്ങാടിക്കാരൻ ഷാനിദ് വാളൻ, മങ്കട സ്വദേശികളായ ഷാനവാസ്, സുധീഷ് എന്ന കുട്ടന് എന്നിവര്‍ക്കാണ് ഇന്ത്യന്‍ ഫുട്ബാളിലെ വമ്പന്മാർ ഇറങ്ങുന്ന ലീഗിൽ പന്തുതട്ടാൻ അവസരം ലഭിച്ചിരിക്കുന്നത്.
ഷാനിദ് നേരത്തേ മുഹമ്മദന്‍സ് എസ്.സിക്ക് വേണ്ടി കൊല്‍ക്കത്ത ലീഗില്‍ കളിച്ചിട്ടുണ്ടെങ്കിൽ ഷാനവാസും സുധീഷും ഇതാദ്യമാണ്. ഒ.എന്‍.ജി.സി മുംബൈ, മുഹമ്മദന്‍സ്, ലൂക്ക സോക്കര്‍ ക്ലബ് എന്നിവയുടെയും പ്രതിരോധം കാത്തിട്ടുണ്ട് ഷാനിദ്.
മങ്കട കര്‍ക്കിടകം സ്വദേശിയായ ഷാനവാസും പ്രതിരോധ നിരയിലാണ്. അണ്ടര്‍ 14 സംസ്ഥാന ടീമിെൻറ വൈസ് ക്യാപ്റ്റനായിരുന്നു. മമ്പാട് എം.ഇ.എസ് കോളജിലൂടെ ജില്ല സീനിയര്‍ ടീമിലും പിന്നീട് സന്തോഷ് ട്രോഫി ക്യാമ്പിലുമെത്തിയ താരം കഴിഞ്ഞ സീസണില്‍ കേരള പ്രീമിയർ ലീഗില്‍ റോയല്‍ ബാസ്കോക്ക് വേണ്ടി കളിച്ചു.
മങ്കട ഏലച്ചോലയിലെ സുധീഷ് മുന്നേറ്റനിര താരമാണ്. എയര്‍ഇന്ത്യയുടെ േജഴ്സിയണിഞ്ഞിട്ടുണ്ട്. കെ.പി.എല്ലിലെ റോയല്‍ ബാസ്കോയുടെ താരമാണ്. കോഴിക്കോട്ടുനിന്ന് നാഷില്‍, ഷൊര്‍ണൂരുകാരൻ വിഷ്ണു എന്നിവരും മലയാളികളായി ആര്യന് എഫ്.സിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.