കൊൽക്കത്ത: ഐ.എസ്.എല്ലിൽ പ്ലേഓഫ് ബർത്തുറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എ.ടി.കെ മോഹൻ ബഗാൻ എതിരാളികൾ. രണ്ടു കളികൾ ബാക്കിനിൽക്കേ 31 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ മൂന്നാമതായാണ് പ്ലേഓഫ് ഉറപ്പിച്ചത്. എഫ്.സി ഗോവ കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്.സിയോട് തോറ്റതാണ് കൂടുതൽ കാത്തിരിക്കാതെ മഞ്ഞപ്പടക്ക് മുന്നേറാൻ സഹായകമായത്. 18 കളികളിൽ 28 പോയന്റുള്ള ബഗാന് ജയിച്ചാൽ മാത്രമേ പ്ലേഓഫ് സാധ്യത നിലനിർത്താനാകൂ. ഒഡിഷ എഫ്.സി 30 പോയന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. ശനിയാഴ്ച ആദ്യ കളിയിൽ, പോയന്റ് പട്ടികയിൽ രണ്ടാമതുള്ള ഹൈദരാബാദ് എഫ്.സി ജാംഷഡ്പൂരിനെ നേരിടും.
ഗുവാഹതി: ഐ.എസ്.എല്ലിൽ പ്ലേഓഫ് സാധ്യതകൾ കൂടുതൽ വർണാഭമാക്കി ഒഡിഷ എഫ്.സിക്ക് നിർണായക ജയം. 3-1ന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ഒഡിഷ തോൽപിച്ചത്.നന്ദകുമാർ, വിക്ടർ റോഡ്രിഗ്വസ്, ഡീഗോ മൗറീഷ്യോ എന്നിവരാണ് ഗോൾ നേടിയത്. ഒരു കളി ബാക്കിനിൽക്കേ 30 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഒഡിഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.