ബോറിങ്ങാണ്; ഇപ്പോൾ ഫുട്ബാൾ കാണാറില്ലെന്ന് റൊണാൾഡോ

റിയോ ഡീ ജനീറോ: വിരസമായതിനാൽ താൻ ഇപ്പോൾ ഫുട്ബാൾ കാണാറില്ലെന്ന് ബ്രസീൽ ഇതിഹാസ ഫുട്ബാൾ താരം റൊണാൾഡോ. ടെന്നീസാണ് ഇപ്പോൾ താൻ കാണുന്നതെന്നും റൊണോൾഡോ പറഞ്ഞു. ഒരു ചാരിറ്റി പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് റൊണാൾഡോയുടെ പ്രതികരണം.

ഫുട്ബാളിനേക്കാളും താനിപ്പോൾ സ്നേഹിക്കുന്നത് ടെന്നീസിനെയാണ്. ഫുട്ബാൾ മത്സരങ്ങൾ ഇപ്പോൾ കാണാറില്ല. അത് വല്ലാതെ വിരസമായിരിക്കുന്നു. മണിക്കൂറുകൾ ടെന്നീസ് മത്സരങ്ങൾ കാണാൻ വേണ്ടിയാണ് താൻ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോപ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ പ്രകടനം മോശമായിരുന്നു. ഇതിനിടയിലാണ് റൊണോൾഡോയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

നേരത്തെ ബ്രസീലിന്റെ മറ്റൊരു ഇതിഹാസതാരമായ റൊണോൾഡീഞ്ഞ്യോയും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ബ്രസീൽ ഫുട്ബാളിനെ സ്നേഹിക്കുന്നവർക്ക് ദുഃഖമുണ്ടാക്കുന്ന ടീമാണ് ഇപ്പോൾ കളിക്കുന്നത്. ഈയടുത്ത് കളിച്ചതിൽ ഏറ്റവും മോശം ടീമാണ് ഇത്. ബ്രസീൽ ടീമിലെ കളിക്കാരെല്ലാം ശരാശരി നിലവാരം മാത്രമാണ് പുലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ഫുട്ബാൾ പിന്തുടരുന്ന ഒരാളാണ് ഞാൻ. ഒരു കളിക്കാരനാവുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. താൻ ഒരിക്കലും ഇത്രയും മോശം ബ്രസീൽ ടീമിനെ കണ്ടിട്ടില്ല. മോശം ടീമായതിനാൽ താൻ കോപ അമേരിക്ക ടൂർണമെന്റ് കാണില്ലെന്നും റൊണോൾഡീഞ്ഞ്യോ പറഞ്ഞിരുന്നു.


Tags:    
News Summary - 'Too BORING': Ronaldo says he can't 'watch football'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT