ലാസ് വേഗാസ്: പോർചുഗൽ ഫുട്ബാൾ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരായ പീഡന പരാതി അമേരിക്കൻ കോടതി തള്ളി. പരാതിക്കാരിയുടെ അഭിഭാഷകൻ സമർപ്പിച്ച രേഖകൾ മോഷ്ടിച്ചവയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്.
വിശ്വാസ്യത ഇല്ലാതായതിനാൽ കേസുമായി മുന്നോട്ടുപോകാനുള്ള അവസരം പരാതിക്കാരിക്ക് നഷ്ടമായെന്നും ജഡ്ജി ജനിഫർ ഡോഴ്സെ പറഞ്ഞു. 2009ൽ ലാസ് വേഗസിലെ ഹോട്ടലിൽ പീഡിപ്പിക്കപ്പെട്ടു എന്നാരോപിച്ച് മോഡലായ നേവഡ സ്വദേശിനി കഴിഞ്ഞ സെപ്റ്റംബറിലാണ് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗവിവരം പുറത്തുപറയാതിരിക്കാൻ റൊണാൾഡോ 2.93 കോടി രൂപ നൽകിയെന്നും ഇവർ ആരോപിച്ചു.
യുവതിക്കുണ്ടായ മാനസിക പ്രശ്നങ്ങൾക്ക് ഉത്തരവാദിയും റൊണാൾഡോയാണെന്ന് കോടതിക്കുമുന്നിൽ തെളിയിക്കുകയാണ് ലക്ഷ്യമെന്ന് അഭിഭാഷകനായ ലെസ്ലി മാർക്ക് സ്റ്റോവൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിന്‍റെ ആദ്യഘട്ടം മുതൽതന്നെ റൊണാൾഡോ മോഡലിന്‍റെ ആരോപണം നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.