സിഡ്നി: അതിവേഗവുമായി ലോകം ജയിച്ച സ്പ്രിൻറ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കാൽപന്തു മൈതാനത്തോട് ഇഷ്ടമേറെയാണെങ്കിലും ക്ലബുകൾ പരിഗണന നൽകിയില്ലെന്ന് പരാതി. ഫുട്ബാളിൽ പുതിയ കരിയർ കുറിച്ച് ആസ്ട്രേലിയൻ എ ലീഗിലെ സെൻട്രൽ കോസ്റ്റ് മറൈനേഴ്സുമായി 2018ൽ കരാറൊപ്പുവെക്കാൻ ശ്രമം നടത്തിയത് എവിടെയുമെത്താതെ അവസാനിച്ചിരുന്നു.
പ്രീസീസൺ സൗഹൃദ മത്സരത്തിൽ ഇരട്ട ഗോൾനേട്ടവുമായി തിളങ്ങിയെങ്കിലും കരാറിലെത്താൻ ക്ലബ് താൽപര്യം പ്രകടിപ്പിക്കാതെ വന്നതാണ് വിനയായത്. മികച്ച അവസരമില്ലാതെ പോയതാണ് തെൻറ നഷ്ടമെന്ന് ആസ്ട്രേലിയൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉസൈൻ ബോൾട്ട് പറഞ്ഞു. 100, 200 മീറ്റർ ഓട്ടത്തിൽ ലോക റെക്കോഡുകാരനായ ബോൾട്ട് ജർമനി, ദക്ഷിണാഫ്രിക്ക, നോർവേ എന്നിവിടങ്ങളിലെ ടീമുകളിലും കളിക്കാൻ അവസരം തേടിയിരുന്നു.
ക്രിക്കറ്റ് താരമായും ബോൾട്ട് പയറ്റിനോക്കിയിട്ടുണ്ട്. അത്ലറ്റിക്സിൽ ശ്രദ്ധ കേന്ദ്രീകരിക്കും മുമ്പ് ബോൾട്ട് പേസ് ബൗളറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.