കോഴിക്കോട്: ചരിത്രത്തിലാദ്യമായി കേരളമണ്ണിലേക്ക് ഐ ലീഗ് കിരീടമെത്തിച്ച പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അനീസെയുടെ കരാർ പുതുക്കി ഗോകുലം കേരള. അടുത്ത സീസണിലും ഇറ്റലിക്കാരനായ കോച്ചിനു കീഴിൽതന്നെ ഗോകുലം ഐ ലീഗിൽ പന്തുതട്ടും. കഴിഞ്ഞ വർഷം പരിശീലകനായി ചുമതലയേറ്റ വിൻസെൻസോയുടെ കീഴിൽ ആക്രമണ ഫുട്ബാളിനെ ആയുധമാക്കിയാണ് ഗോകുലം കിരീടത്തിലെത്തിയത്. 15 കളികളിൽ ഒമ്പതും വിജയിച്ച ഗോകുലം, ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത ടീമാണ്.
'ഗോകുലം കുടുംബത്തിൽ തുടരാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. വരും സീസണിൽ ഐ ലീഗ് കിരീടം നിലനിർത്തുകയും എഫ്.സി കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കുകയുമാണ് ലക്ഷ്യം' -കോച്ച് വിൻസെൻസോ പറഞ്ഞു.
''ഗോകുലത്തിെൻറ വിജയത്തിൽ മുഖ്യ പങ്കുവഹിച്ച ഹെഡ് കോച്ചിന് അടുത്ത കൊല്ലവും ഇവിടെ തുടരാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്. അദ്ദേഹത്തിെൻറ ഒരുക്കങ്ങൾക്ക് മാനേജ്മെൻറിെൻറ സമ്പൂർണ പിന്തുണയുണ്ടാവും'' -ഗോകുലം കേരള എഫ്.സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.