ദോഹ: ലയണൽ മെസ്സി, നെയ്മർ, എംബാപ്പെ, ഗാരെത് ബെയ്ൽ, ഹാരി കെയ്ൻ... 32 ടീമുകളിലായി ആവശ്യമായ 800ഓളം താരങ്ങളുടെ പട്ടികയിൽ ആരൊക്കെ ഇൻ ആവും, ആരൊക്കെ ഔട്ടാവും. വിശ്വമേളയിലേക്കുള്ള ദിവസങ്ങൾ കുറഞ്ഞുവരവെ ആരാധകരുടെ കാത്തിരിപ്പ് ഫൈനൽ ടീം പ്രഖ്യാപനത്തിന്. യുവേഫ നാഷൻസ് ലീഗ് മത്സരങ്ങളും സൗഹൃദ മത്സരങ്ങളും കഴിഞ്ഞ് ടീമുകൾ ക്ലബ് സീസണിലേക്ക് മടങ്ങിയതിനു പിറകെ ഈ മാസം തന്നെ എല്ലാ സാധ്യത ടീമുകളും പ്രഖ്യാപിക്കപ്പെടും.
ഒക്ടോബർ 21ഓടെ സാധ്യത ടീം തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് നിർദേശം. 35 മുതൽ പരമാവധി 55 പേരെ വരെ പ്രാഥമിക ടീമിൽ ഉൾപ്പെടുത്താം. നാലു ഗോൾകീപ്പർമാർ ഉൾപ്പെടുന്നതാണ് പ്രാഥമിക സംഘം. ഇവരിൽ നിന്നാകും ലോകകപ്പിനായി ഖത്തറിലേക്ക് പറക്കുന്ന അവസാന സംഘത്തെ തിരഞ്ഞെടുക്കേണ്ടത്. നവംബർ 14ന് മുമ്പ് 26 പേരുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കണം.
മൂന്ന് ഗോൾകീപ്പർമാർ ഉൾപ്പെടുന്നതായിരിക്കും ഇത്.നവംബർ 15 ഓടെ മുഴുവൻ ടീമുകളുടെയും അന്തിമ സംഘങ്ങളുടെ പട്ടിക ഫിഫ പ്രസിദ്ധീകരിക്കും.അതിനു മുമ്പ് അതത് ദേശീയ ടീമുകൾക്ക് തങ്ങളുടെ ലോകകപ്പ് സംഘത്തെ പ്രഖ്യാപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.