ദോഹ: അതിവേഗം മാറുന്ന ലോകത്തിനൊത്ത് ഫുട്ബാൾ ലോകകപ്പും പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് ഫിഫ. ലോകത്തെ സൂപ്പർ താരങ്ങളും വമ്പൻ ടീമുകളും മാറ്റുരക്കുന്ന വിശ്വപോരാട്ടത്തിന് ഓരോ നാലു വർഷവുമുള്ള കാത്തിരപ്പ്, രണ്ടു വർഷത്തിലേക്ക് ചുരുക്കാനുള്ള ഗ്രാൻഡ്പ്ലാൻ അണിയറയിൽ ഒരുങ്ങുന്നു. വൻകര കൂട്ടായ്മകളും ലോകത്തെ പ്രമുഖ ക്ലബുകളും മനസ്സ് തുറന്നില്ലെങ്കിലും ഇതുസംബന്ധിച്ച ചർച്ചകൾ അണിയറയിൽ സജീവമാണ്. കഴിഞ്ഞ രണ്ടുദിവസം ദോഹയിൽ നടന്ന ചർച്ചയുടെ ആകെത്തുകയും ലോകകപ്പിെൻറ ഇടവേളകൾ കുറക്കുന്നത് സംബന്ധിച്ചായിരുന്നു. ഫിഫ സാങ്കേതിക ഉപദേശക സംഘത്തിെൻറ യോഗത്തിൽ ഇതുസംബന്ധിച്ച് മുൻകളിക്കാർ ഉൾപ്പെടെയുള്ള വിദഗ്ധ സംഘത്തിെൻറ ഉപദേശനിർദേശങ്ങൾ ഫിഫ തേടി. ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, േഗ്ലാബൽ ഫുട്ബാൾ ഡെവലപ്മെൻറ് തലവനായ മുൻ ആഴ്സനൽ കോച്ച് ആഴ്സൻ വെംഗർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു താരങ്ങളും പരിശീലകരും ഉൾപ്പെടെ 80ഓളം പേർ പങ്കെടുത്ത യോഗം ചേർന്നത്.
കളിക്കാർ, പരിശീലകർ, വിവിധ രാജ്യങ്ങളുടെ ഫുട്ബാൾ ഫെഡറേഷൻ ഭാരവാഹികൾ, ക്ലബ് മാനേജ്മെൻറുകൾ, ആരാധക ഗ്രൂപ്പുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അഭിപ്രായ രൂപവത്കരണത്തിെൻറ ആദ്യ പടിയായിരുന്നു ദോഹയിലെ ചർച്ച. ബ്രസീലിെൻറ റൊണാൾഡോ, റോബർട്ടോ കാർലോസ്, അർജൻറീനയുടെ പാേബ്ലാ സബലേറ്റ, ഫ്രാൻസിെൻറ മൈകൽ സിൽവസ്റ്റർ, ഡേവിഡ് ട്രെസീഗെ, ഡെന്മാർകിെൻറ പീറ്റർ ഷ്മൈകൽ, ആസ്ട്രേലിയയുടെ ടിം കാഹിൽ, ഇസ്രായേലിെൻറ അവ്റം ഗ്രാൻഡ്, ജർമനിയുടെ സമി ഖദീര തുടങ്ങിയ മുൻതാരങ്ങൾ ചർച്ചയിൽ പങ്കെടുത്തു. യുർഗൻ ക്ലിൻസ്മാൻ, ലോതർ മത്തേവൂസ്, മാർകോ വാൻബാസ്റ്റൻ, അേൻറാണിയോ വലൻസിയ, യാവിയർ സനേറ്റി, ദിദിയർ ദ്രോഗ്ബ, കെയ്സുകെ ഹോണ്ട, ജൂലിയോ സീസർ, യാവിയർ മഷറാനോ, യായ ടുറെ തുടങ്ങിയ നിരവധി ലോകകപ്പ് താരങ്ങളും പരിശീലകരും ഓൺലൈൻ വഴിയും പങ്കാളികളായി. ലോകകപ്പിൽ 300ൽ ഏറെയും രാജ്യാന്തര തലത്തിൽ 3000ത്തിൽ ഏറെയും മത്സരങ്ങളുടെ പരിചയ സമ്പത്തിെൻറ അഭിപ്രായം തേടിയെന്നായിരുന്നു ഇതു സംബന്ധിച്ച് ഫിഫയുടെ പ്രതികരണം.
കഴിഞ്ഞ മേയിൽ നടന്ന ഫിഫ 71ാം കോൺഗ്രസിലെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് ഫുട്ബാൾ കലണ്ടർ പരിഷ്കരണവുമായി ഫിഫ മുന്നോട്ടുപോവുന്നത്. ആഴ്സൻ വെംഗറുടെ നേതൃത്വത്തിലുള്ള സമിതി ഇതുസംബന്ധിച്ച റിപ്പോർട്ട് ഡിസംബറിന് മുമ്പ് സമർപ്പിക്കും. ഫിഫയിലെ മുഴുവൻ അംഗരാജ്യങ്ങളുടെയും ആരാധകരുടെയും പിന്തുണയോടെയെ പദ്ധതി നടപ്പാക്കൂവെന്ന് ഇൻഫൻറിനോ പറഞ്ഞു.
എന്ന് മുതൽ?
ഇൻഫൻറിനോ മനസ്സിൽ കണ്ട പ്ലാൻ വിജയിച്ചാൽ 2028 മുതൽ ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്താനാണ് ഫിഫയുടെ നീക്കം. മത്സരങ്ങളുടെ നിലവാരം ഉയർത്തുക, ആരാധകർക്ക് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കാണാൻ അവസരം ഒരുക്കുക, ഫുട്ബാൾ കൂടുതൽ ജനകീയമാക്കുക തുടങ്ങിയ കാര്യങ്ങളാണ് ലോകകപ്പ് രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒക്ടോബറിനും മാർച്ചിനും ഇടയിൽ എല്ലാ യോഗ്യത മത്സരങ്ങളും പൂർത്തിയാക്കണം.
ഇതനുസരിച്ച് ക്ലബുകളും ലീഗുകളും മത്സരക്രമം നിശ്ചയിക്കണം. ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുമ്പോൾ ക്ലബുകൾ താരക്കൈമാറ്റം നടത്തണം. യോഗ്യത റൗണ്ടിനു ശേഷം ചുരുങ്ങിയത് 25 ദിവസമെങ്കിലും താരങ്ങൾക്ക് വിശ്രമം നൽകണം തുടങ്ങിയവയാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ.
ബഹിഷ്കരണ ഭീഷണിയുമായി യുവേഫ
ദോഹ: രണ്ടുവർഷം കൂടുേമ്പാൾ ലോകകപ്പ് എന്ന ആശയത്തിൽ ഫിഫ ആദ്യ ചുവടുവെക്കുേമ്പാഴേക്കും എതിർപ്പുമായി യുവേഫ രംഗത്തെത്തി. പദ്ധതിയുമായി ഫിഫ മുന്നോട്ടുപോവുകയാണെങ്കിൽ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫറിൻ ഭീഷണി മുഴക്കി. 'ലോകകപ്പ് കളിക്കേണ്ടെന്ന് ഞങ്ങൾക്ക് തീരുമാനിക്കേണ്ടിവരും. തെക്കൻ അമേരിക്കൻ ഫെഡറേഷനും ഇതേ അഭിപ്രായക്കാരാണെന്നാണ് ഞാൻ കരുതുന്നത്. ലോകകപ്പിന് നല്ലത് വരട്ടെ. ഫുട്ബാളിെൻറ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരായ ഈ മാറ്റം ഒരിക്കലും സംഭവിക്കില്ലെന്നാണ് എെൻറ പ്രതീക്ഷ. രണ്ടു വർഷത്തിലൊരിക്കൽ നടക്കുേമ്പാൾ വനിത ലോകകപ്പ്, ഒളിമ്പിക്സ് ഷെഡ്യൂളുകളെയും ബാധിക്കും'-യുവേഫ പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.