കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത് ഒരു മലയാളിയുടെ വിഡിയോയാണ്. പ്രീമിയർ ലീഗ് ഇന്ത്യ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റിയുടെയും അഗ്യൂറോയുടേയും കടുത്ത ആരാധകനായ ടോണി ജോസ് ടൈറ്റൻ 2012ൽ മാഞ്ചസ്റ്റർ സിറ്റി ടീം പ്രീമിയൽ ലീഗ് കിരീടം നേടിയ ഓർമകളാണ് വിഡിയോയിൽ പങ്കുവെക്കുന്നത്.
മത്സരത്തിന്‍റെ സ്റ്റോപ്പേജ് നിമിഷത്തിൽ അഗ്യൂറോ നേടിയ ഗോളിൽ സിറ്റി കിരീടത്തിൽ മുത്തമിട്ടപ്പോൾ കണ്ണീർ പൊഴിഞ്ഞുവെന്നും ആഹ്ലാദം കൊണ്ട് കൈയ്യടിച്ചുവെന്നും ടോണി വിഡിയോയിൽ പറയുന്നുണ്ട്. അന്ന് മനസിലുറപ്പിച്ചതാണ് തനിക്കൊരു മകൻ പിറന്നാൽ അഗ്യൂറോയെന്ന് പേരിടണമെന്നത്. കഴിഞ്ഞ വർഷം മകനുണ്ടായപ്പോൾ അഗ്യൂറോയെന്നാണ് ടോണി പേരിട്ടത്. തന്‍റെ ഏറ്റവും വലിയ സ്വപ്നം ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കളി കാണുകയാണെന്നും ടോണി വിഡിയോയിൽ പറയുന്നു.
ഇപ്പോൾ ടോണിയുടെ വിഡിയോക്ക് മറുപടിയുമായി സാക്ഷാൽ അഗ്യൂറോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നിങ്ങളേയും നിങ്ങളുടെ മകൻ അഗ്യൂറോയേയും കാണാൻ ഒരു ദിവസം അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് അഗ്യൂറോ ട്വീറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.