ലോകകപ്പ് ഏഷ്യൻ യോഗ്യത: ഫൈനൽ റൗണ്ടിൽ കടക്കുന്ന ആദ്യ ടീമാ‍യി ആസ്ട്രേലിയ; ഫലസ്തീനും ഫൈനൽ റൗണ്ടിലേക്ക്

കാൻബെറ/ ധാക്ക: 2026 ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ യോഗ്യത ഫൈനൽ റൗണ്ടിൽ കടക്കുന്ന ആദ്യ ടീമാ‍യി ആസ്ട്രേലിയ. ഗ്രൂപ് ഐ മത്സരത്തിൽ ഇവർ ലബനാനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകർത്ത് ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. നാല് മത്സരങ്ങളും ജയിച്ച സോക്കറൂസിന് 12 പോയന്റുണ്ട്.

ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ഫലസ്തീനും ഫൈനൽ റൗണ്ടിനരികിലെത്തി. നാല് കളികളിൽ ഏഴ് പോയന്റുമായി ഇവർ രണ്ടാമതാണ്. ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് പ്രവേശനം.

മൂന്നും നാലും സ്ഥാനങ്ങളിലുള്ള ലബനാന് രണ്ടും ബംഗ്ലാദേശിന് ഒരു പോയന്റുമാണുള്ളത്. എല്ലാ ടീമിനും രണ്ട് വീതം മത്സരങ്ങൾ ബാക്കിയുണ്ട്. ഒമ്പത് ഗ്രൂപ്പുകളിൽനിന്ന് രണ്ട് വീതം ടീമുകളാണ് ഫൈനൽ റൗണ്ടിലെത്തുക. ഇവർ ആറ് സംഘങ്ങളുടെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോം-എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. ഓരോന്നിലെയും രണ്ട് ടീമുകൾക്ക് ലോകകപ്പ് യോഗ്യത ലഭിക്കും.

Tags:    
News Summary - World Cup Asian qualifiers: Australia becomes the first team to enter the final round; Palestine also to the final round

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.