കളമശ്ശേരി: ലോകകപ്പ് ആവേശത്തിൽ വീടിന്റെ ഗേറ്റും മതിലും കളറാക്കി അർജന്റീനൻ ആരാധകൻ. ഏലൂർ മഹല്ല് പള്ളിക്ക് സമീപം കുഴിക്കാട്ട് മഠത്തിൽ അലിയാണ് അർജന്റീന പതാകയുടെ കളറായ നീലയും വെളുപ്പും അടിച്ച് വീടിന് മുൻവശം കളറാക്കിയിരിക്കുന്നത്. കേരള ടീം വോളിബാൾ കളിക്കാരനായ അലി ഫുട്ബാൾ ആരാധകൻ കൂടിയാണ്. ലോകകപ്പുകൾ കണ്ടുവരുന്ന അലി ഐ.എസ്.എൽ കളികളെല്ലാം ഗ്രൗണ്ടിൽ നേരിൽപോയി കാണാറുണ്ട്. പ്രദേശത്തെ ശോഭ ക്ലബിലും, ജവഹർ ക്ലബിലും പ്രവർത്തിച്ചുവരുന്ന അലിയുടെ മകൻ ഷാമിൽ അലിയും അർജന്റീനയുടെ ആരാധകനാണ്. ലോകകപ്പ് ആരവം മുഴങ്ങിയത് മുതൽ നീല ജഴ്സി അണിഞ്ഞാണ് നടക്കുന്നത്.
ഒപ്പം അലിയുടെ ഭാര്യ ഫാത്തിയും ആവേശത്തിലാണ്. മൂന്ന് ലിറ്റർ വീതം പെയിന്റ് ഉപയോഗിച്ചാണ് വീടിന് മുൻഭാഗം കളറാക്കിയത്. ടീം അംഗങ്ങളുടെ പടങ്ങളും മതിലിൽ പതിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.