ഫ്രാങ്ക്ഫർട്ട്: മാരിയോ ഗോട്സെയെ ഓർമയില്ലേ? 2014 ലോകകപ്പ് ഫൈനലിൽ പകരക്കാരനായി ഇറങ്ങി അർജന്റീനക്കെതിരെ വിജയ ഗോൾ നേടിയ സൂപ്പർ സബായി മാറിയ സുവർണ താരത്തെ. ലോക ഫുട്ബാളിലെ 'നെക്സ്റ്റ് ബിഗ് സ്റ്റാർ' എന്ന് വിശേഷിപ്പിക്കപ്പെട്ട ഗോട്സെയുടെ ഗ്രാഫ് പക്ഷേ പിന്നീട് താഴോട്ടായിരുന്നു.
യുർഗൻ ക്ലോപിന്റെ ബൊറൂസിയ ഡോർട്ട്മുണ്ട് വിപ്ലവത്തിന്റെ ആണിക്കല്ലുകളിലൊരാളായ ഗോട്സെക്ക് ബയേൺ മ്യൂണിക്കിലേക്കുള്ള മാറ്റമാണ് തിരിച്ചടിയായത്. നാലു സീസണുകളിൽ ബയേൺ നിരയിലുണ്ടായെങ്കിലും കാര്യമായി തിളങ്ങാനാവാതെ പോയ പ്ലേമേക്കർ പിന്നീട് ഡോർട്ട്മുണ്ടിൽ തിരിച്ചെത്തിയെങ്കിലും രണ്ടാം വരവിൽ ഗതി പിടിച്ചില്ല.
ഒടുവിൽ 2020ൽ ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവനിലേക്ക് മാറുകയായിരുന്നു. ഇപ്പോഴിതാ 25 ലക്ഷം പൗണ്ടിന് ജർമനിയിലെ എയ്ൻട്രാക്ട് ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് 30കാരൻ. ലോകഫുട്ബാളിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന ലക്ഷണമൊത്ത പ്ലേമേക്കർമാരിലൊരാളായ ഗോട്സെക്ക് പുതിയ തട്ടകത്തിൽ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാനാവുമോ എന്നാണ് ഫുട്ബാൾപ്രേമികൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.