ദുബൈ മാൾ ഓഫ് എമിറേറ്റ്സ്

ഖത്തർ ലോകകപ്പ് കാണണോ? ദുബൈ മാൾ ഓഫ് എമിറേറ്റ്സിൽ റോഡ് ഷോ


നിങ്ങൾ ഖത്തർ ലോകകപ്പ് കാണാൻ ആഗ്രഹിക്കുന്നവരാണോ. എങ്കിൽ ദുബൈ മാൾ ഓഫ് എമിറേറ്റ്സിൽ നടക്കുന്ന റോഡ് ഷോയിലേക്ക് സ്വാഗതം. ലോകകപ്പ് കാണാൻ പോകുന്നവർക്ക് ആവശ്യമായ വിവരങ്ങളെല്ലാം നൽകുകയാണ് ഇവിടെ നടക്കുന്ന റോഡ് ഷോ. കഴിഞ്ഞ 15ന് ആരംഭിച്ച പരിപാടി 28ന് സമാപിക്കും. ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്‍റ് ലെഗസിയുമായി ചേർന്നാണ് പരിപാടി. ലോകകപ്പിന് എങ്ങനെ ടിക്കറ്റെടുക്കാം, ഹയാ കാർഡിന്‍റെ നടപടിക്രമങ്ങൾ എന്തൊക്കെയാണ്, ഖത്തർ നൽകുന്ന സൗകര്യങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം ഇവിടെ നിന്നറിയാം.

മാച്ച് ടിക്കറ്റ് സംബന്ധിച്ച വിവിരങ്ങൾ, ഖത്തറിലെ താമസ സംവിധാനങ്ങൾ, ഗതാഗത മാർഗങ്ങൾ, ടൂർണമെന്‍റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് റോഡ് ഷോ. ദുബൈ മാൾ ഓഫ് എമിറേറ്റ്സിൽ രാവിലെ 10 മുതൽ രാത്രി 11 വരെയും വാരാന്ത്യത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെയും ലോകകപ്പ് ഷോയുണ്ടാവും. വീഡിയോ ഗെയിം, വിർച്വൽ ഗെയിം എന്നിവയിൽ പങ്കെടുക്കാനും ലോകകപ്പിനെ കുറിച്ചുള്ള വീഡിയോ പ്രസന്‍റേഷൻ കാണാനും കഴിയും. യു.എ.ഇക്ക് പുറമെ സൗദിയിലും കുവൈത്തിലും ഖത്തറിലും പരിപാടി തുടങ്ങിയിട്ടുണ്ട്. റിയാദിൽ അൽ നഖീൽ മാളിലും ജിദ്ദ മാൾ ഓഫ് അറേബ്യയിലുമാണ് ഷോ. കുവൈത്ത് സിറ്റിയിൽ 'ദി അവന്യൂസലാണ് ലോകകപ്പ് പ്രചാരണ പരിപാടികളുടെ വേദി.

Tags:    
News Summary - Qatar World Cup: Road show at Dubai Mall of Emirates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.