കോട്ടയം: കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിറഞ്ഞ കാടും പുല്ലും ഒടുവിൽ വെട്ടിമാറ്റിത്തുടങ്ങി. സ്റ്റേഡിയത്തിൽ ഒരാൾ പൊക്കത്തിൽ പുല്ല് വളർന്നിട്ടും അനങ്ങാപ്പാറ നയം തുടർന്ന കോട്ടയം നഗരസഭക്കെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. അധികൃതരുടെ അവഗണനക്കെതിരെ കായികതാരങ്ങളും രംഗത്തുവന്നിരുന്നു.
കാടും പുല്ലും വളർന്ന് സ്റ്റേഡിയത്തിൽ നടക്കാൻപോലുമാവാത്ത സ്ഥിതിയായിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തി സ്റ്റേഡിയങ്ങൾ തുറക്കുകയും പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കുകയും ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും നെഹ്റു സ്റ്റേഡിയത്തിലെ പുല്ലുവെട്ടാൻ അധികൃതർ തയാറായിരുന്നില്ല. സ്റ്റേഡിയത്തിൽ സ്ഥിരമായി നടക്കാൻ എത്തിയവർ ഇഴജന്തുക്കളെ പേടിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം മുതൽ സ്റ്റേഡിയത്തിലെ പുല്ല് യന്ത്രം ഉപയോഗിച്ച് െവട്ടിമാറ്റാൻ തുടങ്ങിയത്. എന്നാൽ, ഒരാൾ മാത്രമാണ് ജോലിക്കുള്ളത്.
ഇതുമൂലം പണി മെെല്ലപ്പോക്കിലാണ്. ഒരാൾ മാത്രമായതിനാൽ ആഴ്ചകൾ വേണ്ടി വരും ജോലികൾ പൂർത്തിയാക്കാൻ. കൂടുതൽ ജോലിക്കാരെ നിയമിച്ച് വേഗത്തിൽ സ്റ്റേഡിയം വൃത്തിയാക്കണമെന്നാണ് താരങ്ങളുെട ആവശ്യം.
പരിമിതിയിൽ സ്റ്റേഡിയം
ഇവിടുത്തെ ഗാലറിയും തകർച്ചയിലാണ്. ക്രിക്കറ്റ് പരിശീലനത്തിന് നെറ്റ് കോർട്ട്, വോളിബാൾ കോർട്ട്, റോളർ സ്കേറ്റിങ്, ഫുട്ബാൾ പരിശീലനം എന്നിവക്കും സ്റ്റേഡിയത്തിൽ സൗകര്യമുണ്ടെങ്കിലും ഇതെല്ലാം പരിമിതികൾക്കുള്ളിലാണ്. പവിലിയെൻറ മേൽക്കൂരയിലുണ്ടായിരുന്ന തകരഷീറ്റുകൾ മഴയിലും കാറ്റിലും നശിച്ചു. ടൈലുകൾ ഇളകിപ്പൊളിഞ്ഞു. നെറ്റ് േകാർട്ടിൽ പുല്ലുവളർന്നതിനാൽ മാലിന്യം തള്ളുന്നത് പതിവാണ്. നേരേത്ത സ്റ്റേഡിയത്തിന് ചുറ്റുമുള്ള ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും കേടായി. പവിലിയനിലുള്ളിലെ ലൈറ്റുകളും ഫാനുകളും പ്രവർത്തനരഹിതമാണ്.
ഗാലറിക്ക് പുറത്തെ 148 കടമുറികളിൽ 140തിലും കച്ചവടക്കാരുണ്ട്. മഴപെയ്താൽ ട്രാക്കും കടകളും ഉൾപ്പെടെ വെള്ളക്കെട്ടാകും. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയൊന്നുമായിട്ടില്ല. ചെറിയ മഴ പെയ്താൽ സ്റ്റേഡിയത്തിൽ വെള്ളം നിറയും. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ല.
നേരേത്ത ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിെൻറ മാതൃകയിൽ നെഹ്റു സ്റ്റേഡിയം വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചിരുന്നു. 10 ഏക്കറുള്ള െെമതാനം കാര്യവട്ടത്തെ സ്റ്റേഡിയം പോലെയാക്കുമെന്നായിരുന്നു അധികൃതരുടെ വാക്ക്. എന്നാൽ, തുടർനടപടിയുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.