‘‘ഞാൻ അനുഭവിക്കുന്നത് വാക്കുകളാക്കി മാറ്റാനാകില്ല. കോബിയും ജിജിയും വിട്ടുപോയി എന്നുള്ളത് ഇനിയും വിശ്വസിക്കാനായില്ല. രണ്ടു പേരുടെയും വേർപാട് ഒരേസമയം ഉൾക്കൊള ്ളാനായില്ല. കോബി ഇനിയില്ല എന്നുള്ളത് മനസ്സിനെക്കൊണ്ട് സമ്മതിപ്പിക്കാൻ ശ്രമിക്ക ുേമ്പാഴും ജിജി തിരിച്ചുവരാനാകാത്ത വിധം വിട്ടുപോയെന്നുള്ളത് ശരീരം അംഗീകരിക്കുന്നില്ല. മറ്റൊരു ദിവസം അവൾ എന്നിലേക്ക് മടങ്ങിവരുമെന്ന് ചിന്തിക്കുന്നത്രയും ഭ്രാന്തമായ ആലോചനകളിലാണ് ഞാൻ. അവൾക്ക് ഇനിയും ഒരുപാട് ജീവിതമുണ്ടായിരുന്നു. ഇനിയും ജീവിതം ബാക്കിയുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. മൂന്ന് പെൺകുട്ടികൾക്കൊപ്പം ജീവിതം തുടരുന്നതിന് കരുത്ത് വീണ്ടെടുത്തേ മതിയാകൂ.
നടാലിയ, ബിയാൻക, കാപ്രീ എന്നിവർ എന്നോടൊപ്പമുണ്ടെന്നതിൽ നന്ദിയുള്ളവളാണ്. ഞാൻ എല്ലാം ഉൾക്കൊള്ളാൻ ശ്രമിക്കുകയാണ്. എെൻറ ഇൗ ചിന്തകളെല്ലാം പങ്കുവെക്കുന്നത് ഇത്തരം നഷ്ടങ്ങളിലൂടെ കടന്നുപോയവരെ ഓർത്തുകൂടിയാണ്. ഈ ദുർഘട സമയവും നാം അതിജീവിക്കുമെന്ന് ഓർമപ്പെടുത്താനാണ്. ഹെലികോപ്ടർ ദുരന്തത്തിന് ഇരയായവർ എല്ലാവരും പ്രാർഥനകളിലുണ്ട്. എല്ലാവർക്കും വേണ്ടിയുള്ള പ്രാർഥനകൾ നിങ്ങളും തുടരണം’’-
ബാസ്കറ്റ്ബാൾ ഇതിഹാസം കോബി ബ്രയാൻറിെൻറ ഭാര്യ വനേസയുടെ വാക്കുകളാണിത്. കഴിഞ്ഞമാസം ഹെലികോപ്ടർ അപകടത്തിൽ വനേസയുടെ ഭർത്താവും മകളും അടക്കം ഒമ്പത് പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.