കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം; ടേബിൾടെന്നീസിൽ മെഡൽ

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം. ടേബിൾ ടെന്നീസിൽ ടീമിനത്തിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യ സ്വർണം നേടിയിരുന്നു. സിംഗപ്പൂരിനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സ്വർണനേട്ടം.

സത്യൻ ഗണശേഖരനും ഹർമീത് ദേശായിയും ഉൾപ്പെടുന്ന ഇന്ത്യയുടെ ഡബിൾ സഖ്യം ആദ്യ മത്സരം ജയിച്ച് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ടീമിലെ പരിചയ സമ്പന്നനായ ശരത് കമലിനെ തോൽപ്പിച്ച് ​​ക്ലെറൻസി ച്യു മത്സരം സമനിലയിലാക്കി. പിന്നീട് സത്യനും ഹർമീത് തങ്ങളുടെ സിംഗിൾസ് മത്സരങ്ങൾ കൂടി ജയിച്ച് ഇന്ത്യക്ക് അഞ്ചാം സ്വർണം സമ്മാനിക്കുകയായിരുന്നു.

നൈജീരിയയെ സെമി ഫൈനലിൽ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. 2018 ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ആവർത്തനമാണ് ഇക്കുറിയും ഉണ്ടായത്. 

Tags:    
News Summary - Indian Men's TT Team Defends Commonwealth Title In Style To Win Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.