ടൂർണമെന്റിന്റെ താരമായി ജെയിംസ് റോഡ്രിഗസ്; ഗോൾഡൻ ബൂട്ട് മാർട്ടിനസിന്; ഗോൾകീപ്പറായി എമി

​േഫ്ലാറിഡ: കോപ അമേരിക്കയിൽ 16ാം തവണയും അർജന്റീന കിരീടമണിഞ്ഞപ്പോൾ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസ്. ദീർഘകാലം ദേശീയ ടീമിന് പുറത്തായിരുന്ന റോഡ്രിഗസിന്റെ സ്വപ്നസമാന തിരിച്ചുവരവിനാണ് കോപ അമേരിക്ക സാക്ഷ്യം വഹിച്ചത്. നാല് മത്സരങ്ങളിൽ കളിയിലെ താരമായ റോഡ്രിഗസ് ഒറ്റ കോപ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾക്ക് അസിസ്റ്റ് നൽകിയതിനുള്ള റെക്കോഡും സ്വന്തമാക്കിയിരുന്നു. ആറ് ഗോളിന് ചരടുവലിച്ച് സാക്ഷാൽ ലയണൽ മെസ്സിയെയാണ് താരം മറികടന്നത്. അർഹതക്കുള്ള അംഗീകാരമായി ടൂർണമെന്റിന്റെ താരത്തിനുള്ള പുരസ്കാരം.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് ഫൈനലിൽ അർജന്റീനയുടെ വീരനായകനായ ലൗതാരോ മാർട്ടിനസ് സ്വന്തമാക്കി. അഞ്ച് ഗോളുകളാണ് കോപയിൽ ഇന്റർ മിലാൻ താരം അർജന്റീനക്കായി അടിച്ചുകൂട്ടിയത്. ടൂർണമെന്റിലുടനീളം മികച്ച സേവുകളുമായി കളം നിറഞ്ഞ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ടൂർണമെന്റിന്റെ ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങളിലാണ് അർജന്റീന വല കുലുങ്ങാതെ എമി കാത്തത്. 

Tags:    
News Summary - James Rodriguez as Player of the Tournament; Golden Boot to Martinez; Emi as the goalkeeper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.