യുനൈറ്റഡിന് ദയനീയ തോൽവി; ബേൺമൗത്തിന്റെ ജയം 3-0ത്തിന്

​ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന്‌ തകർത്ത് ബേൺമൗത്ത്. സ്വന്തം കാണികൾക്ക് മുന്നിലാണ് യുനൈറ്റഡ് ദയനീയ തോൽവി ഏറ്റുവാങ്ങിയത്. ജയത്തോടെ ബേൺമൗത്ത് 28 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി.

തുടക്കത്തിൽ തന്നെ തകർച്ചയായിരുന്നു യുനൈറ്റഡിന്. 29-ാം മിനിറ്റിൽ ഡീൻ ഹ്യുസനിലൂടെയായിരുന്നു ബോൺമൗതിന്റെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ ബോൺമൗത് തങ്ങളുടെ രണ്ടാം ഗോൾ നേടി. 61-ാം മിനിറ്റിൽ കിട്ടിയ പെനാൽട്ടി ക്ലൂയിവർട്ട് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ട് മിനിറ്റുകൾക്ക് ശേഷം സെമന്യോയിലൂടെ ബോൺമൗത് മൂന്നാം ഗോളും നേടി. തോൽവിയോടെ യുണൈറ്റഡ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചെൽസിയ-എവർടൺ മത്സരവും ഫുൾഹാം സതാംപ്ടൺ മത്സരവും ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അതേസമയം, ലെയിസെസ്റ്റർ സിറ്റിയെ വോൾവ്സ് 3-0ന് പരാജയപ്പെടുത്തി. 

Tags:    
News Summary - English Premier League Manchester United vs Bournmouth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.