ഖാ​ലി​ദ് അ​ൽ മു​ദാ​ഫ്

ഖാ​ലി​ദ് അ​ൽ മു​ദാ​ഫ് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്

കു​വൈ​ത്ത് സി​റ്റി: ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷൂ​ട്ടി​ങ് സ്പോ​ർ​ട്ട് ഫെ​ഡ​റേ​ഷ​ൻ (ഐ.​എ​സ്.​എ​സ്.​എ​ഫ്) സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ഷൂ​ട്ട​റും. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഫൈ​ന​ൽ ഇ​ൻ മെ​ൻ​സ് ട്രാ​പ് മ​ത്സ​ര​ത്തി​ലേ​ക്ക് കു​വൈ​ത്തി​ന്റെ ഖാ​ലി​ദ് അ​ൽ മു​ദാ​ഫ് യോ​ഗ്യ​ത നേ​ടി​യ​താ​യി കു​വൈ​ത്ത് ഷൂ​ട്ടി​ങ് സ്പോ​ർ​ട്സ് ക്ല​ബ് (കെ.​എ​സ്.​എ​സി) അ​റി​യി​ച്ചു. ന​വം​ബ​റി​ലാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്.

ഒ​ളി​മ്പി​ക് ഗെ​യിം​സി​ന് (പാ​രി​സ്-2024) യോ​ഗ്യ​ത അ​ള​ക്കു​ന്ന​തി​നാ​ൽ വ​രാ​നി​രി​ക്കു​ന്ന മ​ത്സ​രം പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്ന് അ​ൽ മു​ദാ​ഫ് പ​റ​ഞ്ഞു. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. കു​വൈ​ത്ത് ഷൂ​ട്ടി​ങ് സ്പോ​ർ​ട്സ് ക്ല​ബ് ന​ൽ​കു​ന്ന

പി​ന്തു​ണ​ക്കും കോ​ച്ചി​നും അ​ദ്ദേ​ഹം ന​ന്ദി പ​റ​ഞ്ഞു. കോ​ണ്ടി​നെ​ന്റ​ൽ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​വ​ന്റു​ക​ളി​ലെ മി​ക​ച്ച നേ​ട്ട​മാ​ണ് അ​ൽ മു​ദാ​ഫി​ന് ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് വാ​തി​ൽ തു​റ​ന്ന​ത്. കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച 12 ഷൂ​ട്ട​ർ​മാ​രി​ൽ ഒ​രാ​ളാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഖാ​ലി​ദ് അ​ൽ മു​ദാ​ഫ്.

Tags:    
News Summary - Khalid Al Mudhaf to World Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.