പാലാ: ജില്ല അത്ലറ്റിക് ചാമ്പ്യന്‍ഷിപ് അവസാനിച്ചപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ പാലാ അല്‍ഫോൻസ കോളജ് 292 പോയന്റുമായി ഓവറോള്‍ ചാമ്പ്യന്മാരായി. 158 പോയന്റുമായി എസ്.ബി കോളജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് 141 പോയന്റുമായി മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗത്തില്‍ ഡബ്ല്യു.എം.സി ദ്രോണാചാര്യ കെ.പി. തോമസ് മാഷ് അക്കാദമി പൂഞ്ഞാര്‍ 650 പോയന്റുമായി ഈ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 236 പോയന്റുമായി പാലാ അല്‍ഫോൻസ കോളജ് രണ്ടാം സ്ഥാനവും സെന്റ് തോമസ് ഹൈസ്കൂള്‍ പാലാ 192.5 പോയന്റുമായി മൂന്നാം സ്ഥാനവും നേടി.
14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യു.എം.സി ദ്രോണാചാര്യ കെ.പി. തോമസ് അക്കാദമി 50 പോയന്റുമായി ഒന്നാം സ്ഥാനവും എം.ഡി സെമിനാരി കോട്ടയം 47 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 68 പോയന്റുമായി എസ്.എച്ച്.ജി.എച്ച്.എസ്.എസ് ഭരണങ്ങാനം ഒന്നാം സ്ഥാനവും ഡബ്ല്യു.എം.സി കെ.പി. തോമസ് മാഷ് അക്കാദമി 40 പോയന്റുമായി രണ്ടാം സ്ഥാനവും നേടി. 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 123 പോയന്റുമായി ഡബ്ല്യു.എം.സി കെ.പി. തോമസ് മാഷ് അക്കാദമി ഒന്നാം സ്ഥാനവും സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ 76 പോയന്റുമായി രണ്ടാംസ്ഥാനവും നേടി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യു.എം.സി കെ.പി. തോമസ് മാഷ് അക്കാദമി 76 പോയന്റുമായി ഒന്നാം സ്ഥാനവും 60 പോയന്റുമായി ജി.എച്ച്.എസ് ഭരണങ്ങാനം രണ്ടാം സ്ഥാനവും നേടി. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തോമസ് മാഷ് അക്കാദമി 189 പോയന്റുമായി ഒന്നാം സ്ഥാനവും 63 പോയന്റുമായി സെന്റ് തോമസ് എച്ച്.എസ്.എസ് പാലാ രണ്ടാം സ്ഥാനവും നേടി. 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബ്ല്യു.എം.സി കെ.പി. തോമസ് മാഷ് അക്കാദമി 138 പോയന്റുമായി ഒന്നാം സ്ഥാനവും എസ്.എച്ച്.ജി.എച്ച്.എസ്.എസ് ഭരണങ്ങാനം 56 പോയന്റുമായി രണ്ടാംസ്ഥാനവും നേടി.
20 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 87 പോയന്റുമായി എസ്.ബി കോളജ് ചങ്ങനാശ്ശേരി ഒന്നാംസ്ഥാനവും 71 പോയന്റുമായി സെന്റ് തോമസ് കോളജ് പാലാ രണ്ടാം സ്ഥാനവും നേടി. 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 236 പോയന്റുമായി അല്‍ഫോൻസ കോളജ് പാലാ ഒന്നാം സ്ഥാനവും 57 പോയന്റുമായി അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും നേടി.പുരുഷ വിഭാഗത്തില്‍ എസ്.ബി കോളജ് ചങ്ങനാശ്ശേരി 158 പോയന്റുമായി ഒന്നാം സ്ഥാനവും 141 പോയന്റുമായി സെന്റ് ഡൊമിനിക് കോളജ് കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനവും നേടി.
വനിത വിഭാഗത്തില്‍ അല്‍ഫോൻസ കോളജ് പാലാ 292 പോയന്റുമായി ഒന്നാം സ്ഥാനവും എസ്.ബി കോളജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും നേടി.സമാപനസമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്മാന് ആന്റോ ജോസ് പടിഞ്ഞാറേക്കര സമ്മാനദാനം നിര്‍വഹിച്ചു. പ്രഫ. പ്രവീണ്‍ തരിയന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. വി.സി. അലക്സ്, ദ്രോണാചാര്യ കെ.പി. തോമസ് മാഷ്, ഡോ. തങ്കച്ചന് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു. ഡോ. ബോബന് ഫ്രാന്‍സിസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.