മസ്കത്ത്: മൂന്നാമത് അറേബ്യൻ ഗൾഫ് മൗണ്ടൻ റണ്ണിങ് ചാമ്പ്യൻഷിപ് ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിൽ നടന്നു. മത്സരത്തിൽ സമി അൽ സെയ്ദി ഒന്നാം സ്ഥാനത്തെത്തി. സാലിഹ് അൽ സെയ്ദി, ഗൈത് അൽ സെയ്ദി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 'ഹൈക്കിങ് ഒമാൻ' ടീമിന്റെ സഹകരണത്തോടെ ദാഖിലിയ ഗവർണറേറ്റിലെ സാംസ്കാരിക, കായിക, യുവജന വകുപ്പാണ് മത്സരം സംഘടിപ്പിച്ചത്.
വിവിധ ഗവർണറേറ്റുകൾ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നായി 43 പേർ മത്സരത്തിൽ പങ്കെടുത്തു. മിസ്ഫത്ത് അൽ അബ്രിയീൻ പട്ടണത്തിൽനിന്ന് അൽ ഹംറ വിലായത്തിന്റെ കിഴക്കൻ പർവതത്തിലേക്ക് 16 കിലോമീറ്റർ ദൂരത്തിലായിരുന്നു മത്സരം. ടൂറിസം സ്ഥലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പൂർവികർ ഗ്രാമങ്ങളിലെ മലഞ്ചരിവിലൂടെ നടന്ന വഴികൾ പരിചയപ്പെടുത്തുക എന്നതും ടൂർണമെന്റിന്റെ ലക്ഷ്യമായിരുന്നുവെന്ന് ദാഖിലിയ ഗവർണറേറ്റിലെ സാംസ്കാരിക, കായിക, യുവജന വകുപ്പ് ഡയറക്ടർ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹറാസി പറഞ്ഞു. സമാപന ചടങ്ങ് ശൂറ കൗൺസിൽ അംഗവും അൽ ഹംറ വിലായത്ത് പ്രതിനിധിയുമായ ശൈഖ് ജമാൽ ബിൻ അഹമ്മദ് അൽ അബ്രിയുടെ നേതൃത്വത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.