പാരിസ്: യോഗ്യത റൗണ്ടിൽ അഞ്ചാമതായി ഫിനിഷ് ചെയ്ത് ഇന്ത്യൻ ഷൂട്ടിങ് താരം രമിത ജിൻഡാൽ പാരിസ് ഒളിമ്പിക്സിന്റെ ഫൈനൽ റൗണ്ടിൽ.
10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിലാണ് ജിൻഡാൽ യോഗ്യതാ റൗണ്ട് കടന്നത്. 631.5 പോയന്‍റ് നേടിയാണ് താരം അഞ്ചാമത് ഫിനിഷ് ചെയ്തത്. തിങ്കളാഴ്ചയാണ് ഫൈനൽ. മറ്റൊരു ഇന്ത്യൻ താരമായ ഇലവേനിൽ വളറിവൻ പൊരുതി തോറ്റു. 630.7 പോയന്‍റുമായി പത്താമതാണ് താരം ഫിനിഷ് ചെയ്തത്. കേവലം 0.6 പോയ്ന്റിനാണ് താരത്തിന് ഫൈനൽ റൗണ്ട് നഷ്ടമായത്.
ഫൈനലിൽ പ്രവേശിച്ചതോടെ ഷൂട്ടിങ്ങിൽ ഇന്ത്യക്കായി ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ജിൻഡാൽ മാറി. 20 വയസ്സാണ് താരത്തിന്റെ പ്രായം.
നേരത്തെ 10 മീറ്റർ എയർ പിസ്റ്റൽ ഇവന്റിൽ മനു ഭാകർ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇതോടെ ഇന്ത്യക്കായി ഫൈനലിൽ യോഗ്യത നേടിയവരുടെ എണ്ണം രണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.