െഎ.പി.എല്ലിൽ എം.എസ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സ് ദയനീയമായി പരാജയപ്പെട്ടിരുന്നു. അതിനുമുമ്പുതന്നെ തെൻറ ഫാം ഹൗസിനേടനുബന്ധിച്ചുള്ള പുരയിടത്തിൽ കൃഷികാര്യങ്ങളിൽ സജീവമായിരുന്നു മുൻ ഇന്ത്യൻ നായകൻ. െഎ.പി.എല്ലിനുമുമ്പ് ഒരുവർഷത്തോളം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം കൂടുതലും ശ്രദ്ധചെലുത്തിയത് ജൈവകൃഷിയിലായിരുന്നു. ധോണി തുടങ്ങുന്ന പൗൾട്രി ഫാമിലേക്ക് 2000 കറുത്ത 'കടക്നാഥ്' കോഴികളെ ഓർഡർ ചെയ്തതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.
മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നുള്ള കടക്നാഥ് ഇനം ചിക്കൻ അതിെൻറ രുചിക്കും ഗുണമേന്മക്കും പേരുകേട്ടതാണ്. ഇവ ഡിസംബർ 15നകം റാഞ്ചിയിലെ ഫാമിലെത്തുെമന്നാണ് സൂചന. ഗോത്ര കർഷകനായ വിനോദ് മെൻഡയിൽ നിന്നാണ് ധോണി കോഴികളെ വാങ്ങുന്നത്.കോഴികൾക്കായി ധോണി ആദ്യം ബന്ധപ്പെട്ടത് ജാബുവയിലെ കടക്നാഥ് കോഴി ഗവേഷണ കേന്ദ്രത്തിലായിരുന്നു. എന്നാൽ അവർക്ക് അത്രയും കോഴികളെ നൽകാൻ കഴിയാത്തതിനാൽ പ്രാദേശിക കർഷകരുമായി ബന്ധപ്പെടാൻ ആവശ്യെപ്പടുകയായിരുന്നെന്ന് റിസർച്ച് സെൻറർ ഡയറക്ടർ തോമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ധോണി തെൻറ സുഹൃത്തുക്കളിലൂടെയാണ് റിസർച്ച് സെൻററുമായി ബന്ധപ്പെട്ടത്. കടക്നാഥ് ചിക്കൻ മാംസത്തിന് ജിഐ ടാഗ് ഉണ്ട്. ഇത് കൊഴുപ്പും കൊളസ്ട്രോൾ രഹിതവുമാണ്. കോഴികൾക്കും മാംസത്തിനുമെല്ലാം കറുത്ത നിറമാണെന്നതും പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.