ടി. ​ഷി​ഫ്ന

ദേശീയ ഹോക്കി: കേരള കുപ്പായമണിയാൻ ഷിഫ്ന ആന്ധ്രയിലേക്ക്

കൊളത്തൂർ: ആന്ധ്രപ്രദേശിലെ കാക്കിനാഡയിൽ നടക്കുന്ന ദേശീയ ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ കുപ്പായമണിയാൻ മലപ്പുറത്തിന്‍റെ ടി. ഷിഫ്ന. കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഉദിച്ചുയർന്ന ഷിഫ്ന മുൻ നിരയിലെ മിന്നും താരമാണ്. രാജസ്ഥാനിൽ നടന്ന ദേശീയ സബ് ജൂനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഞ്ച് വർഷമായി സംസ്ഥാന സ്കൂൾ ഗെയിംസ് ഹോക്കി ചാമ്പ്യൻഷിപ്പിലും ഹോക്കി അസോസിയേഷൻ സബ് ജൂനിയർ, ജൂനിയർ, സീനിയർ മത്സരങ്ങളിലും കളിച്ചിരുന്നു. മാർച്ച് ഒമ്പത് മുതൽ 23 വരെ കൊല്ലം ഇൻറർനാഷനൽ ഹോക്കി സ്റ്റേഡിയത്തിൽ പരിശീലനം പൂർത്തിയാക്കി കേരള ടീം 24ന് ആന്ധ്രയിലേക്ക് പുറപ്പെടും.

മാർച്ച് 25 മുതൽ ഏപ്രിൽ മൂന്ന് വരെ ആന്ധ്രയിലെ കാക്കിനാഡയിലാണ് ദേശീയ മത്സരം നടക്കുന്നത്. സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത 200 താരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 അംഗ ടീമിലിടം നേടിയ ജില്ലയിലെ ഏക പെൺകുട്ടിയാണ് ഷിഫ്ന. കായികാധ്യാപകരായ വി. സജാത് സാഹിർ, സി. അലവി-ക്കുട്ടി, എം. അമീറുദ്ദീൻ എന്നിവരാണ് പരിശീലകർ. കടുങ്ങപുരം തൈക്കാടൻ സൈതലവി-ആസ്യ ദമ്പതികളുടെ മകളാണ് ഷിഫ്ന.

Tags:    
News Summary - National hockey: Shifna goes to Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.