മൂവാറ്റുപുഴ: കസാഖിസ്ഥാനിൽ നടന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ മൂവാറ്റുപുഴ സ്വദേശിനിക്ക് സ്വർണം. 80 കിലോക്ക് മുകളിലുള്ള വിഭാഗത്തിൽ ഇടതുകൈക്ക് വെള്ളിമെഡലും വലതു കൈക്ക് സ്വർണമെഡലും നേടിയാണ് 55കാരിയായ മൂവാറ്റുപുഴ സ്വദേശിനി ഫെസി മോട്ടി ഒന്നാമതായത്.
മൂവാറ്റുപുഴ കാട്ടുകുടിയിൽ പരേതനായ ജോർജിന്റെയും കുഞ്ഞമ്മ ജോർജിന്റെയും മകളും അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് പി.പി. മോട്ടിയുടെ ഭാര്യയുമാണ് ഫെസി മോട്ടി. 18 അംഗ സംഘമാണ് കേരളത്തിൽനിന്നുള്ളത്. ഇതിൽ രാജ്യത്തിനുവേണ്ടി സ്വർണം നേടാൻ കഴിഞ്ഞത് ഫെസിക്ക് മാത്രമാണ്.
2017ൽ തിരുവനന്തപുരത്ത് നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് സംസ്ഥാന മീറ്റില്‍ ഫെസി മൂന്ന് സ്വര്‍ണമെഡൽ നേടിയിരുന്നു. 45-50 പ്രായക്കാരുടെ വിഭാഗത്തിൽ ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങളിലാണ് മെഡലുകള്‍ നേടിയത്. 2017ലും 2018ലും ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ മത്സരങ്ങളില്‍ ചാമ്പ്യനാണ്. 2019ല്‍ മലേഷ്യയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് മത്സരത്തില്‍ ഹാമര്‍ ത്രോയില്‍ നാലാംസ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.