നോർവേ ചെസ്: ആനന്ദിന് വീണ്ടും ജയം

സ്റ്റാ​വ​ൻ​ഗ​ർ: നോ​ർ​വേ ചെ​സ് ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ ഇ​തി​ഹാ​സ​താ​രം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ക്ലാ​സി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ് മു​ൻ ലോ​ക ചാ​മ്പ്യ​ൻ.

മൂ​ന്നാം റൗ​ണ്ടി​ൽ ചൈ​ന​യു​ടെ വാ​ങ് ഹോ​യെ ആ​ണ് 52കാ​ര​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ക്ലാ​സി​ക്ക​ൽ മ​ത്സ​രം 39 നീ​ക്ക​ത്തി​ൽ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ർ​മ​ഗ​ഡോ​ണി​ൽ (സ​ഡ​ൻ​​ഡെ​ത്ത്) 44 നീ​ക്ക​ത്തി​ൽ ആ​ന​ന്ദ് ജ​യി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. മു​ൻ റൗ​ണ്ടു​ക​ളി​ൽ ഫ്രാ​ൻ​സി​ന്റെ മ​ക്സിം വാ​ഷി​യ​ർ ലാ​ഗ്രെ​യ്‍വി​നെ​യും ബ​ൾ​ഗേ​റി​യ​യു​ടെ വാ​സ​ലി​ൻ ടോ​പ​ലോ​വി​നെ​യും തോ​ൽ​പി​ച്ചി​രു​ന്ന ആ​ന​ന്ദി​ന് ഇ​തോ​ടെ 7.5 പോ​യ​ന്റാ​യി. യു.​എ​സി​ന്റെ വെ​സ്‍ലി സോ (6), ​ലോ​ക ഒ​ന്നാം ന​മ്പ​ർ നോ​ർ​വേ​യു​ടെ മാ​ഗ്ന​സ് കാ​ൾ​സ​ൺ (5.5) എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

Tags:    
News Summary - Norway Chess: Anand wins again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.