ഒളിമ്പിക്സ് ഹോക്കി: ബെൽജിയത്തിനെതിരെ ഇന്ത്യക്ക് തോൽവി

പാരിസ്: ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ആദ്യ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് പരാജയം. ആദ്യ ക്വാർട്ടറിൽ ഇന്ത്യയാണ് മികച്ച ആക്രമണവുമായി മുന്നിട്ടുനിന്നത്. രണ്ടാം ക്വാർട്ടറിൽ അഭിഷേക് അക്കൗണ്ട് തുറക്കുകയും ചെയ്തു. 18ാം മിനിറ്റിലായിരുന്നു ​ഗോൾ പിറന്നത്. എന്നാൽ, മൂന്നാം ക്വാർട്ടറിൽ രണ്ട് ഗോളടിച്ച് ബെൽജിയം തിരിച്ചടിച്ചു. 33ാം മിനിറ്റിൽ തിബ്യൂ സ്റ്റോക്ക്ബ്രോക്സ് ആണ് സമനില ഗോൾ നേടിയത്. 44ാം മിനിറ്റിൽ ജോൺ ഡോമെൻ ബെൽജിയത്തെ മുന്നിലെത്തിക്കുകയും ചെയ്തു. ഗോൾപോസ്റ്റിന് മുമ്പിൽ മലയാളി താരം പി.ആർ ശ്രീജേഷ് നടത്തിയ തകർപ്പൻ പ്രകടനമാണ് കൂടുതൽ ഗോൾ വഴങ്ങുന്നതിൽനിന്ന് ഇന്ത്യയെ രക്ഷിച്ചത്.

പാരിസ് ഒളിമ്പിക്സിൽ ഹോക്കി ടീമിന്റെ ആദ്യ പരാജയമാണിത്. ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമായി ഇന്ത്യ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ അർജന്റീനയുമായി 1-1ന് സമനിലയിൽ പിരിയുകയും മൂന്നാമത്തേതിൽ അയർലൻഡിനെ 2-0ത്തിന് തോൽപിക്കുകയും ചെയ്തിരുന്നു. കളിച്ച നാല് മത്സരങ്ങളും ജയിച്ച് രാജകീയമായാണ് ബെൽജിയത്തിന്റെ മുന്നേറ്റം.

Tags:    
News Summary - Olympics Hockey: India lost against Belgium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.